അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി യുവജനറാലി നടന്ന കൊച്ചി മറൈൻഡ്രൈവ് വൃത്തിയാക്കി ഡി.വൈ.എഫ്.ഐ നേതാക്കൾ. പുതിയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു മറൈൻ ഡ്രൈവ് ശുചീകരണം.
പൊതുസമ്മേളനം നടക്കുന്ന ഗ്രൗണ്ടുകളിൽ ബാക്കിയാവുന്ന മാലിന്യം നീക്കം ചെയ്യുന്നത് സാധാരണ ശുചീകരണത്തൊഴിലാളികളാണ്. എന്നാൽ ആ ഉത്തരവാദിത്തം ഇത്തവണ സംഘാടകർ തന്നെ ഏറ്റെടുത്തു.
കാര്യമായ രാഷ്ട്രീയ തീരുമാനങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഡിവൈഎഫഐയുടെ പത്താം അഖിലേന്ത്യാസമ്മേളനം പല കാര്യങ്ങളിലും മാതൃകയായിരുന്നു. പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ച സമ്മേളനത്തിൽ ഫ്ളക്സും പ്ലാസ്റ്റിക്കും പരമാവധി ഒഴിവാക്കി. മുഴുവൻ പ്രതിനിധികളും മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു. നിർധനർക്ക് പതിമൂന്ന് വീട് നിർമിച്ചു നൽകി. എറണാകുളം ജില്ലിയിലെ നൂറോളം വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവും ഡിവൈഎഫ്ഐ ഏറ്റെടുത്തു.