E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആലപ്പുഴയിൽ കെട്ടിടലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബവ്‌റിജസ് ഔട്ട്‌ലെറ്റ് നഗരസഭ പൂട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെട്ടിടലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴയിലെ ബവ്‌റിജസ് ഔട്ട്‌ലെറ്റ് നഗരസഭ പൂട്ടി. ഇരുമ്പുപാലത്തുനിന്നും ചുങ്കത്തേക്ക് മാറ്റി സ്ഥാപിച്ച മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും എക്സൈസിനും മൂന്നുദിവസം മുമ്പ് മുനിസിപ്പല്‍ സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ജനവാസ പ്രദേശത്തേക്കെത്തിയ സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ ഒരുമാസമായി സമരത്തിലായിരുന്നു. 

കോടതി വിധിയെത്തുടര്‍ന്നാണ് നഗരത്തില്‍ ഇരുമ്പുപാലത്തിനുസമീപം പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് ബവ്റിജസ് കോര്‍പ്പറേഷന്‍ ചുങ്കത്തേക്ക് മാറ്റിയത്. എന്നാല്‍ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ അനുമതി വാങ്ങാതെയായിരുന്നു നടപടി.മദ്യശാല സ്ഥാപിച്ചത് ജനവാസ പ്രദേശത്താണെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആളുകള്‍ സമരവും തുടങ്ങി. നഗരപരിധിയില്‍ പുതിയ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ആലപ്പുഴ നഗരസഭയുടെ തീരുമാനമുണ്ട്. കൂടാതെ അനധികൃത നിര്‍മ്മാണമെന്ന് റവന്യുവകുപ്പ് കണ്ടെത്തിയ സ്ഥലത്തേക്കാണ് വില്‍പ്പനകേന്ദ്രം മാറ്റിസ്ഥാപിച്ചത്. ഇതിനാല്‍ മദ്യശാല മൂന്നുദിവസത്തിനുള്ളില്‍ അടക്കണമെന്നുകാട്ടി ബവ്കൊയ്ക്ക് മുനിസിപ്പല്‍ സെക്രട്ടറി നോട്ടീസ് നല്‍കി. ഇതിനെതിരെ ബവ്റിജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. അടപ്പിക്കാന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ എത്തും മുന്നേ ബവ്കോ ഉദ്യോഗസ്ഥര്‍ ഔട്ട്‌ലെറ്റ് പൂട്ടി. വീണ്ടും ഇത് തുറക്കാന്‍ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചതോടെ സമരക്കാര്‍ ആഘോഷം തുടങ്ങി. 

നഗരപരിസരത്ത് ബാറുകള്‍ക്കോ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ക്കോ ഇനി അനുമതി നല്‍കില്ലെന്ന് ചെയര്‍മാന്‍ ആവര്‍ത്തിച്ചു. സമരക്കാര്‍ക്ക് ദുരുദ്ദേശമുണ്ടെന്നാരോപിക്കുന്ന പോസ്റ്ററുകള്‍ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :