E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അവിട്ടം നക്ഷത്രക്കാർ എവിടെയും ശോഭിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

star-prediction.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏതു പണി ഏറ്റെടുത്താലും അതിൽ വിദഗ്ധൻ ആയിരിക്കും ഇവർ. ഇവർ ബുദ്ധിരാക്ഷസന്മാരും ഏതറിവും സ്വായത്തമാക്കാനുള്ള കഴിവുള്ളവരുമാണ്. മനസ്സാ വാചാ കർമ്മണാ ആരെയും ദ്രോഹിക്കാത്തവരാണിവർ. മതകാര്യങ്ങളിൽ അങ്ങേയറ്റം പ്രാണനാണിവർക്ക്. ഇവർ എങ്ങനെ ജീവിക്കണമെന്നുള്ള തീരുമാനം ഇവർ സ്വയമാണ് തീരുമാനിക്കുന്നത്. ജീവിതത്തില്‍ അവസാനംവരെയും ഇതിൽ മറ്റുള്ളവരുടെ വാക്കിന് വില കൊടുക്കുകയുമില്ല, ഇതിൽ ആരും അഭിപ്രായം പറയാനുള്ള അനുവാദവും ഇവർ നൽകുകയില്ല. ആനയെങ്ങനെയാണോ മറ്റുള്ളവരോട് പ്രതികാരം ചെയ്യുന്നത് അതുപോലെയാണ് ഇവരുടെയും പ്രതികാരം. ഇവർക്ക് ഒരു വ്യക്തിയോട് വൈരാഗ്യം തോന്നിയാൽ ഇവർ അവരോടുള്ള പക മനസ്സിൽ സൂക്ഷിച്ചു വയ്ക്കും. അവസരം വരുമ്പോൾ ഇവർ തക്കസമയം നോക്കി പക വീട്ടും. ഇതിനായി പക മനസ്സിൽ കൊണ്ടുനടക്കുന്നവരാണിവർ.

സയന്റിസ്റ്റുകളും ചരിത്രമെഴുതുന്നവരും കൂടുതലും ഈ നക്ഷത്രക്കാരായിരിക്കുമെന്ന് അന്വേഷിച്ചാൽ നമുക്കു കാണാം. ഇവരുടെ ജന്മസിദ്ധമായൊരു കഴിവാണ് രഹസ്യങ്ങൾ സൂക്ഷിക്കാനും രഹസ്യമായ പ്രവർത്തനമേഖലയിൽ ജോലി ചെയ്യാനും തലപ്പത്തുള്ള വലിയ മേലധികാരികളുടെ കീഴ്ഉദ്യോഗസ്ഥനായി ജോലി ചെയ്താൽ ഇവർക്ക് അതിൽ പേരെടുക്കാൻ തന്നെ കഴിഞ്ഞെന്നു വരും. വിദ്യാഭ്യാസ യോഗ്യതയെക്കാൾ കൂടുതൽ ബുദ്ധിസാമർത്ഥ്യം ഇവരുടെ പിന്നിലുണ്ടെന്നത് മാനിക്കേണ്ട കാര്യമാണ്. തർക്കങ്ങളിൽ ഇവർ ഇടപെട്ടാൽ വിജയിച്ചേ പിന്മാറുകയുള്ളു. വക്കീൽ ജോലി ഇവർക്ക് കൂടുതൽ ചേരും.

25 വയസ്സിനു മുകളിൽ ഇവർക്ക് സമ്പാദ്യത്തിൽ വിജയം കൈവരിക്കാൻ കഴിയും. ജോലിയിൽ പ്രവേശിച്ചാൽ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കും. എന്നാൽ വളരെ സൂക്ഷിച്ചു മാത്രമേ മറ്റുള്ളവരെ ഇവര്‍ വിശ്വാസത്തിലെടുക്കൂ. കുടുംബത്തിനകത്തും ഇവർ നല്ലൊരു ഭരണാധികാരിയായിരിക്കും. ബന്ധുക്കളിൽ നിന്നും ഇവർക്ക് ധാരാളം കഷ്ടതകൾ അനുഭവിക്കേണ്ടിവരും. ഇവർക്ക് സഹോദരങ്ങളോട് കൂടുതൽ അടുപ്പമുള്ളവരായിരിക്കും. ഇവർക്ക് സ്വത്തും മറ്റും ധാരാളമുള്ളവരായിരിക്കും. വിവാഹം ചെയ്യുന്ന കുടുബത്തിൽനിന്നും ഒരു സഹായമൊ ഗുണമൊ ലഭിക്കുകയില്ല. ഇവരുടെ ഭാര്യമാർ കഴിവുള്ളവരായിരിക്കും. അവരുവഴിയായിരിക്കും ഇവരുടെ ധനസമ്പാദനം മുഴുവൻ. രവിയും ബുധനും ഒരുമിച്ചു ജാതകത്തിൽ നിന്നാൽ വിവാഹജീവിതം വളരെ മോശമാകുകയോ, വിവാഹം നടക്കാതിരിക്കുകയോ ചെയ്യും. കുജനും ശുക്രനും ശത്രുസ്ഥാനത്തായാൽ ഭാര്യാമരണവും ഭർതൃമരണവും സംഭവിക്കാം.

ഒറ്റനോട്ടത്തിൽ സാധുക്കളാണെന്ന് തോന്നുമെങ്കിലും സ്വന്തം ഉദ്ദേശലക്ഷ്യങ്ങൾ എങ്ങനെയും നേടിയെടുക്കുന്നവരാണിവർ. ഇവരില്‍ ചിലര്‍ അതിരുകവിഞ്ഞ് മറ്റുള്ളവരെ വിശ്വസിക്കുക വഴി വളരെയധികം അപകടങ്ങളെയും ക്ഷണിച്ചുവരുത്തും. സ്വതന്ത്രജീവിതം ആഗ്രഹിക്കുന്നവരാണിവർ. ധർമ്മത്തിൽ താൽപര്യമുള്ളവനും അത്യന്തം കോപിഷ്ഠനും വംശശ്രേഷ്ഠനുമായിരിക്കും. ദാനശീലനും ധനവാനും സംഗീതപ്രിയനും ശൂരനുമായിരിക്കും. ധനധാന്യ സമൂഹത്തിനുടമയും സർക്കാരിനാല്‍ ബഹുമാനിക്കപ്പെടുന്നവനും ക്ലേശം സഹിക്കാത്തവനും ശത്രുക്കളെ ജയിച്ചവനുമായിരിക്കും. മറ്റുള്ളവരെ അധികം സ്നേഹിക്കാത്തവനും സ്ത്രീ വിരോധിയും ആയിരിക്കും. പാട്ടിലും സ്ത്രീകളിലും കൂടുതൽ താൽപര്യമുള്ളവനായിരിക്കും. വഴക്കാളികളും കള്ളം പറയുന്ന ശീലവും ചിലരിൽ കാണാം. മകരം, കുംഭം രാശിഫലങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും.

മകരക്കൂറുകാരുടെ പ്രത്യേകതകൾ – നല്ല ദൃഢമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. ഒരിക്കൽ ഒരു കാര്യം നിശ്ചയിച്ചു കഴിഞ്ഞാൽ അതിൽനിന്നു പിന്മാറില്ല. ഉത്സാഹിയും, ജാഗ്രതയുള്ളവനുമായിരിക്കും. കാര്യങ്ങള്‍ ആലോചിച്ചേ ചെയ്യുകയുള്ളു. പ്രവർത്തനം പൂർണ്ണശക്തിയോടുകൂടിയായിരിക്കും, ധൈര്യവാനായിരിക്കും, സ്വാർത്ഥത മുന്നിട്ടിരിക്കും. പണം ചിലവഴിക്കുന്നതിൽ ഇടയ്ക്കിടയ്ക്ക് ധാരാളിത്തം കാണിക്കും. വ്യക്തിഗത ഉയർച്ചയിൽ ആഗ്രഹമുണ്ടായിരിക്കും. ഇത് അത്യാഗ്രഹമായി മാറുകയും ചെയ്യും. മറ്റുള്ളവർക്ക് ദാനം കൊടുക്കുന്നതിൽ തുറന്ന മനസ്സായിരിക്കും. സംഗീതത്തില്‍ താൽപര്യമുണ്ടായിരിക്കും. കഴിവുണ്ടെങ്കിലും അതിൽ അഹങ്കാരം പ്രകടിപ്പിക്കില്ല. സാമാന്യം ധനികനായിരിക്കും. സമാധാനപ്രിയനായിരിക്കും, കഴിവുള്ളിടത്തോളം കലഹങ്ങളിൽനിന്നും ഒതുങ്ങി കഴിയും.

കുംഭക്കൂറുകാർ – ഇവർ വഴക്കാളികളായിരിക്കും. ഏതു ദുഷ്ട പ്രവൃത്തിക്കും തയ്യാറാകും. ദേഷ്യക്കാരായിരിക്കും. ഉരുളയ്ക്കുപ്പേരി മറുപടി കൊടുക്കുന്നവരായിരിക്കും. ഓരോ കാര്യങ്ങളും യുക്തിയുക്തമായും, കാര്യകാരണ ബോധത്തോടുകൂടിയും ശാസ്ത്രീയമായും പഠിക്കും. ഗവേഷണത്തിൽ താൽപര്യം കാണിക്കും. മതവിശ്വാസികളായിരിക്കും. വിശ്വസ്തരോട് വേണ്ടവിധം സ്നേഹിക്കും. പുതിയ സംഘടനകൾ, ക്ലാസുകള്‍ എന്നിവ തുടങ്ങാൻ താൽപര്യം കാണിക്കും. ക്ലേശിക്കുന്നവരോട് ദയവുണ്ടാകും. കാലക്രമേണ ധനികരാകും. അവിട്ടം നക്ഷത്രാധിപൻ ചൊവ്വയും രാശ്യാധിപൻ ശനിയുമായതിനാൽ രണ്ടുപേരുടേയും സവിശേഷതകൾ കാണാൻ സാധിക്കും.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, കഥയിൽ താൽപര്യമുള്ളവളും ധനധാന്യങ്ങളും വസ്ത്രങ്ങളും ഉള്ളവളും പലവിധ ധനം ലഭിക്കുന്നവളും പ്രാണികളിൽ ദയവുള്ളവളും ഗുണമുള്ളവളും സദ്ഗുണസമ്പന്നയുമായിരിക്കും. ഇവരെ കണ്ടാൽ പ്രായം തോന്നിക്കുകയില്ല. ചിലരിൽ, കണ്ടാൽ ആകൃഷ്ടരാകുന്ന സൗന്ദര്യവും ചിലർ വികൃതരുമായിരിക്കും. ജീവിതത്തിൽ വളരെ ഉയർന്ന അഭിലാഷങ്ങളുള്ളവളും ധൂർത്താളികളുമായിരിക്കും. ലജ്ജാശീലയും അഭിപ്രായസ്വാതന്ത്ര്യമുള്ളവളും ആയിരിക്കും. ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്തിക്കുന്നവരായിരിക്കും. ഇതിലിവരൊരു കടിഞ്ഞാൺ വീടിന്റെ നല്ല സാഹചര്യത്തിന് വേണ്ടി ഇടേണ്ടതാണ്. വീടുനടത്തിപ്പിൽ ഇവർ പ്രബലരായിരിക്കും.

വിദ്യാഭ്യാസം – ഇവർ കൂടുതലും സയന്റിസ്റ്റുകളും, ഹിസ്റ്റോറിയൽസ് ആയിരിക്കും. സാഹിത്യവും സയൻസും ഇവരുടെ ഇഷ്ടപ്പെട്ട വിദ്യാഭ്യാസ മേഖലയാണ്.

തൊഴിൽ – വിദേശജോലികൾ, ആശാരിപ്പണി, രഹസ്യാന്വേഷണ വകുപ്പ്, ഗവേഷണം, കഠിനാധ്വാനം വേണ്ട ജോലികൾ, വാഹനം, മരുന്നുകൾ എന്നിവയുടെ നിർമ്മാണമേഖല, തൊഴിൽ നിയമന വകുപ്പ്, സിമന്റ്, ക്ഷീര വിപണന മേഖല, തുന്നൽ ജോലികൾ, ടീച്ചർ, ലക്ചറർ, സർക്കാര്‍ ജോലി, കരകൗശലമേഖലകൾ, കമ്പനി സ്റ്റാഫ്, ഫാക്ടറി ജീവനം, ഭക്ഷണശാല നടത്തിപ്പ്, ധനകാര്യസ്ഥാപനങ്ങൾ, സ്വയംതൊഴിൽ മേഖല, എയർലൈൻസ് വിഭാഗം, അഗ്നിശമനസേനാ വിഭാഗം, ബ്യൂട്ടീഷൻ, ക്ഷേത്രജീവനം, കാലാവസ്ഥാ പ്രവചനം, മത്സ്യബന്ധന മേഖലകൾ, തടിയറുപ്പ് മില്ലുകൾ, ഇരുമ്പ് ആയുധവിഭാഗം.

ആരോഗ്യം – തിരുവോണം നക്ഷത്രത്തിനു പറഞ്ഞതിനു പുറമെ ഞരമ്പുരോഗങ്ങൾ, ആർത്തവദൂഷ്യം, ഗർഭാശയ സംബന്ധ രോഗങ്ങൾ, രക്തസമ്മർദം, മനോരോഗങ്ങൾ, കണങ്കാലിനെ ബാധിക്കുന്ന രോഗങ്ങൾ, പനി, മന്തുരോഗം, നേത്രരോഗം, ശ്വാസകോശരോഗങ്ങൾ, രക്തസംക്രമണതടസ്സം, ജലദോഷം, പ്രമേഹം, ഹൃദയസംബന്ധ അസുഖങ്ങൾ.

വിവാഹത്തിന് അനുയോജ്യ നക്ഷത്രങ്ങൾ – അശ്വതി 5, കാർത്തിക 6, ആയില്യം 5, മകം 7, ഉത്രം 7, ചോതി 7, വിശാഖം 7, കേട്ട 6, തിരുവോണം 7, ചതയം 7

പ്രതികൂല നക്ഷത്രങ്ങള്‍ – പൂരുരുട്ടാതി, രേവതി, ഭരണി, അനിഴം, അത്തം, ചിത്തിര, മൂലം, ഉത്രാടം, പൂരം, തിരുവാതിര, പുണർതം, മകയിരം

ശുഭകാര്യങ്ങൾക്ക് – ഉതൃട്ടാതി, രേവതി, അശ്വതി, രോഹിണി, പൂയം, അത്തം, ചോതി, അനിഴം

പ്രതികൂല നിറം – നീല, പച്ച, കറുപ്പ്

അനുകൂല നിറം – ചുമപ്പ്

നിർഭാഗ്യ മാസം – കന്നി, മകരം, കുംഭം

ഗുണകരമായ മാസം – ധനു, മീനം, വൃശ്ചികം, മിഥുനം

ദോഷദശകള്‍ – രാഹു, ശനി, കേതു

ഭാഗ്യദിനം – ചൊവ്വ

നിർഭാഗ്യ ദിനം – തിങ്കൾ, ബുധൻ

ഭാഗ്യ തിയതികൾ – 9, 18, 27

നിർഭാഗ്യ തിയതികൾ – 1, 10, 28

ഭാഗ്യദേവത – സുബ്രഹ്മണ്യൻ, നരസിംഹം

നിങ്ങളുടെ നക്ഷത്രത്തിന്റെ പ്രത്യേകതകള്‍ വായിക്കാം

പരിഹാരം – ദിവസം 3 നേരവും വീട്ടിൽ നെയ്യ്‌വിളക്കു കത്തിക്കുക. മാസത്തിൽ 2 ദിവസം കടുംപായസമോ, അരവണപ്പായസമോ വീട്ടിൽ നടത്തുക. ഉണക്കമുന്തിരിയും കൽക്കണ്ടവും വച്ച് നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :