സംസ്ഥാനത്ത് ഈ വര്‍ഷം അസാധാരണ വിളനഷ്ടം ഉണ്ടാകുമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍. ഇതു മുന്‍കൂട്ടികണ്ട് പ്രത്യേക പാക്കേജ് കേന്ദ്രത്തോടാവശ്യപ്പെട്ടു. വ്യാജ കമ്പനികളുടെ പേരില്‍ വ്യക്തികള്‍ കൈവശംവച്ചിരിക്കുന്ന സ്ഥലങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ റാണിക്കായല്‍ പാടശേഖരത്തെ കൊയ്ത്തിന് അദ്ദേഹം തുടക്കമിട്ടു.
വരള്‍ച്ച കേരളത്തിലെ വിള ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ പതിനായിരം ഹെക്ടറില്‍ ഇക്കുറി കൃഷിയിറക്കാനായില്ല. സമാന സാഹചര്യം തൃശൂരിലുമുണ്ട്. അതിനാല്‍ ഇക്കുറി കേന്ദ്രസഹായമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ല. അതിനാല്‍ പാക്കേജിനായി ഡല്‍ഹിയിലെത്തി മന്ത്രിമാരെക്കാണുമെന്ന് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു
കൃഷിഭൂമി കൃഷിക്കുമാത്രമെന്ന മുദ്രാവാക്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാല്‍നൂറ്റാണ്ടിനുശേഷം വിത്തിറക്കിയ റാണി കായല്‍ നിലത്തെ വിളവെടുപ്പ് അദ്ദേഹം നിര്‍വ്വഹിച്ചു. കുട്ടനാട്ടിലെ ഈ കായല്‍ നിലങ്ങളെ ജൈവ നെല്‍വിത്ത് ഉദ്പാദന കേന്ദ്രങ്ങളാക്കുന്ന കാര്യം ആലോചിക്കും. മെത്രാന് കായലില്‍ ഉള്‍പ്പെടെ വ്യാജരേഖ ചമച്ച് വ്യക്തികള്‍ സ്ഥലം കൈവശം വച്ചിട്ടുണ്ടെങ്കില്‍ അത് പിടിച്ചെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി