E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:05 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐ.എ.സി.വിപിനെ സ്ഥലംമാറ്റി. അതേസമയം ഗുരുതരമായ അച്ചടക്ക ലംഘനം ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥനെതിരായ നടപടി കേവലം സ്ഥലം മാറ്റത്തിലൊതുക്കിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

മനുഷ്യത്വരഹിതമായ പൊലീസ് നടപടിയെ പറ്റിയുളള മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെ ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൗത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം തുടങ്ങി. സര്‍ക്കാരിന്‍റെ പൊലീസ് നയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയും വന്നു. 

രംഗം വഷളായെന്ന് കണ്ടതോടെ യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന് എംഎല്‍എയ്ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ ഉറപ്പു നല്‍കി. എംഎല്‍എ മടങ്ങിയതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെയും കൗണ്‍സിലര്‍മാരടക്കമുളള ജനപ്രതിനിധികളുടെയും കണ്ണുവെട്ടിച്ച് പൊലീസ് പിന്‍വാതിലിലൂടെ യുവാക്കളെ പുറത്തിറക്കി മറ്റൊരു നാടകവും കളിച്ചു. പിന്നീട് കമ്മിഷണര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. 

ഉത്തരവാദപ്പെട്ട പൊലീസുദ്യോഗസ്ഥനില്‍ നിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും അദ്ദേഹത്തിനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ മാത്രമൊതുക്കിയത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :