കായംകുളം താപനിലയത്തിലെ ജലസംഭരണിയില്‍ എന്‍ടിപിസി ഒരുക്കിയ ഫ്ലോട്ടിങ് സോളര്‍ പ്ലാനലില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങി. നൂറ് കിലോവാട്ട് ശേഷിയുള്ള പാനലുകളാണ് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയത്.
ഇരുപത്തിമൂന്ന് ഏക്കര്‍ വിസ്തൃതിവരുന്ന ജലസംഭരണിയെയുടെ ഒരു ഭാഗത്തെയാണ് എന്‍ടിപിസി വൈദ്യുതി ഉല്‍പ്പാദനത്തിലുള്ള പ്രദേശമാക്കി മാറ്റിയത്. കെട്ടിടത്തിനുമുകളില്‍ സ്ഥാപിച്ച സോളര്‍ പാനലുകളില്‍ നിന്ന് നിലവില്‍ 136 കിലോവാട്ട് വൈദ്യുതി ഇവിടെ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഇതിനുപുറമെയാണ് വെള്ളത്തിനുമീതെ പാനലുകളിട്ടത്. ഒരുവര്‍ഷംമുമ്പ് വിഭാവനം ചെയ്ത പദ്ധതി എന്‍ടിപിസി ടെക്നിക്കല്‍ ഡയറക്ടര്‍ എ.കെ.ഝാ ഉദ്ഘാടനം ചെയ്തു.
എന്‍ടിപിസിയുടെ ഗവേഷണവിഭാഗമായ നേത്രയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നാണ് വെള്ളത്തിനുമീതെ പൊങ്ങിക്കിടക്കുന്ന സോളര്‍ ഫ്ലോട്ടുകള്‍ വികസിപ്പിച്ചെടുത്തത്. താപനിലയത്തിന്റെ ആഭ്യന്തര ഉപയോഗത്തിനായാകും ഈ വൈദ്യുതി ഉപയോഗിക്കുക. രാജ്യത്ത് ഇത്രയും വിപുലമായ രീതിയില്‍ ഫ്ലോട്ടിങ് സോളര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ആദ്യ സംരംഭമാണിതെന്ന് എന്‍ടിപിസി അവകാശപ്പെട്ടു. മറ്റ് നിലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.