വന്യമൃഗശല്യം: ജീവിതം വഴിമുട്ടി കർഷകർ; കണ്ണീർക്കാഴ്ച

wild-animals-idukki
SHARE

വന്യമൃഗ ശല്യത്തിൽ ജീവിതം വഴിമുട്ടി ഉപ്പുതറ വളകോടിലെ കർഷകർ. നാളുകളായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല എന്നണ് പരാതി. 

വളകോട് പാലക്കാവ് ചെറുവള്ളിയിൽ കുട്ടിയച്ചന്റെ കൃഷിയിടത്തെ ദയനീയ കാഴ്ച്ചകളാണിത്. ഉപജീവനമാര്‍ഗമായ കൃഷിയെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിച്ചു. വനത്തില്‍ നിന്നും രാത്രിയില്‍ എത്തുന്ന കാട്ടുപന്നികളാണ് വാഴയും, കുരുമുളകുമടക്കം വിളകള്‍ നശിപ്പിച്ചത്.

കാട്ടുപന്നികള്‍ കൃഷിയിടത്തേക്ക് കടക്കാതിരിക്കാന്‍ സ്ഥാപിച്ച വേലികളും തകര്‍ത്തു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നതല്ലാതേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഓരോ വർഷവും ഹെക്ടർ കണക്കിന് കൃഷിയാണ് വന്യമൃഗ ശല്യത്തിൽ നഷ്ടമാകുന്നത്. ഒപ്പം സാധാരണക്കാരായ കർഷകരുടെ ജീവിത ബജറ്റും താളംതെറ്റുന്നു.

MORE IN KERALA
SHOW MORE