നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായി; ഇന്ന് 'കുട' തണലാക്കി; വീടെന്ന സ്വപ്നം ബാക്കി

Sukumaran-Life
SHARE

നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായെങ്കിലും ജീവിതത്തോട് പൊരുതി മുന്നേറുകയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ സുകുമാരന്‍. കുട നിര്‍മാണത്തിലൂടെയാണ് ഇപ്പോള്‍ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത്. സ്വന്തമായൊരു വീടെന്ന സ്വപ്നവുമായാണ് സുകുമാരന്‍റെയും ഭാര്യയുടെയും ജീവിതം.

സ്വന്തം വീടുപണിക്കിടെ ടറസില്‍ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റ സുകുമാരനിത് രണ്ടാം ജന്മമാണ്. നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം മുന്നോട്ട് ചലിപ്പിക്കുകയാണയാള്‍. കൈത്തൊഴില്‍ സംരംഭമായി കുടനിര്‍മാണം പഠിച്ചു. ജീവിക്കാനുള്ള വരുമാനം കണ്ടെത്താന്‍ അതൊരു തൊഴിലാക്കി. ചികിത്സക്കായി എല്ലാം വിറ്റുപെറുക്കി. ഇപ്പൊഴും ശരീരവേദനയടക്കം വേട്ടയാടുന്നുണ്ട്. 

അത്തരം പിന്തുണകളാണ് സുകുമാരന് ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്. പള്ളിക്കുന്ന് രാമതെരുവിലെ വാടക വീട്ടിലാണ് സുകുമാരനും ഭാര്യയും കുടകള്‍ നിര്‍മിക്കുന്നത്. സ്വന്തം വീടിന്‍റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ സഹായമായ നാലു ലക്ഷം കൊണ്ട് മാത്രം പൂര്‍ത്തിയാക്കാനാവില്ല. കോവിഡ് പ്രതിസന്ധി ഈ കുടുംബത്തെയും ബാധിച്ചു. ശാരീരിക പരിമിതികളുണ്ടെങ്കിലും പരസഹായമില്ലാതെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുകുമാരന്‍ കുടകളെത്തിക്കുന്നത്. ചെറിയ വരുമാനം കൊണ്ട് വീടെന്ന സ്വപ്നം പൂവണിയുമോ എന്നറിയില്ല. എങ്കിലും ആ വീടിനായുള്ള യാത്ര തുടരുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...