പുതിയ നോവൽ: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ; ഷാജിക്കെതിരെ ബെന്യാമിന്റെ രൂക്ഷപരിഹാസം

km-shaji-benyamin
കെ.എം.ഷാജി എംഎൽഎ, ബെന്യാമിൻ
SHARE

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെ.എം.ഷാജി എംഎൽഎക്കെതിരെ വിജിലൻസ് കേസെടുത്തതിനു പിന്നാലെ  കെ.എം.ഷാജിക്കെതിരെ രൂക്ഷ പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ. പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ എന്ന ശീർഷകത്തിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ബെന്യാമിൻ ഷാജിക്കെതിരെ പരിഹാസ ശരങ്ങൾ തൊടുത്തത്. 

പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സംസ്കാരിക നായകർക്കെതിരെ കെ.എം.ഷാജി വിമർശനം ഉന്നയിച്ചിരുന്നു. വളരെ രൂക്ഷമായ ഭാഷയിൽ കടുത്ത പദപ്രയോഗമാണ് കെ.എം.ഷാജി ബെന്യാമിനെതിരെ കഴിഞ്ഞ ദിവസം നടത്തിയത്.  ആട് ജീവിതമെഴുതിയ ബെന്യാമിൻ ഇപ്പോൾ കഴുതയുടെ ജീവിതമാണ് ജീവിച്ചു തീർക്കുന്നത്. സിപിഎമ്മിന്‍റെ വിഴുപ്പ് ഭാണ്ഡമാണ് ബെന്യാമിൻ ചുമക്കുന്നതെന്നും ഷാജി ആഞ്ഞടിച്ചിരുന്നു. ഇതിനു മറുപടിയായാണ് കെ.എം.ഷാജി എംഎൽഎക്കെതിരെ വിജിലൻസ് കേസെടുത്തതിനു പിന്നാലെ കടുത്ത പരിഹാസവുമായി ബെന്യാമിനും രംഗത്തു വന്നത്. 

ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ എന്ന നോവലിൽ 9 അധ്യായങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു  പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രമെന്നും ബെന്യാമിൻ കുറിക്കുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

പുതിയ നോവൽ :

ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :

1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?

3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം

4. ജിലേബിയുടെ രുചി

5. സത്യസന്ധതയുടെ പര്യായം

6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.

7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം 

8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.

9. ഒന്ന് പോടാ ### 

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു  പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

ഞായറാഴ്ച കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്നലെ വിജിലൻസ് സ്പെഷൽ സെൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. കണ്ണൂർ മണലിലെ വീട്ടിൽ നിന്ന് 50 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കോഴിക്കോട്ട് രാവിലെ 7നും കണ്ണൂരിൽ രാവിലെ 10നും തുടങ്ങിയ പരിശോധനകൾ രാത്രിയാണ് അവസാനിച്ചത്. 

ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നു വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 9 വർഷത്തിനിടെ 1.47 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഷാജിക്കുണ്ടായി എന്നാണ് കോഴിക്കോട് വിജിലൻസ് കോടതിയിൽ ജനുവരി 19നു സമർപ്പിച്ച റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുക്കാൻ കോടതിയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്നു റിപ്പോർട്ട് പരിഗണിക്കവേ കോഴിക്കോട് വിജിലൻസ് കോടതി മാർച്ച് 23ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ഷാജിക്കെതിരെ കേസെടുത്തത്. പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ കേസെടുക്കണമെന്ന ഹർജി ഇന്നു കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണു വിജിലൻസ് നടപടി. 

English Summary: Basics of ginger farming! Writer Benyamin openly criticises K M Shaji

MORE IN KERALA
SHOW MORE
Loading...
Loading...