യുവതിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് എട്ടുകിലോ ഭാരമുള്ള മുഴ

1200-surgery.jpg.image.845.440 (1)
SHARE

യുവതിയുടെ വയറ്റിലെ എട്ടുകിലോളം ഭാരമുള്ള മുഴ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം പോറൂർ സ്വദേശിയായ 32കാരിയുടെ വയറ്റിലെ മുഴയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി പ്രഫസർ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നീക്കം ചെയ്തത്.

കഴിഞ്ഞ ഒരു വർഷമായി വയറ് വീർത്തുവരുന്നതായി കണ്ടതോടെയാണ് യുവതി ചികിത്സ തേടിയത്. മെഡിക്കൽകോളജിൽ നടത്തിയ പരിശോധനയിലാണ് ഗർഭപാത്രത്തിലുണ്ടായ മുഴ വളർന്നതാണെന്നു കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയിലൂടെ നീക്കം ചെയ്യാൻ തീരുമാനിച്ചു.

tumor.jpg.image.845.440

ശസ്ത്രക്രിയയ്ക്കിടെയാണ് മുഴ വയറിനകത്ത് പലഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തിയത്. കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേർന്നുപോയിരുന്നു. തുടർന്നാണ് ഏറെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇത്രയും വലിപ്പമുള്ള മുഴ പുറത്തെടുത്തത്.

ഡോ.ശരവണകുമാറിനൊപ്പം ഡോ. സജല വിമൽരാജ്, ഡോ.നളിനി മേനോൻ, ഡോ.കെ. സുനില, ഡോ.പി.ഷഫ്ന അനസ്തീസിയ വിഭാഗം അസോ. പ്രഫസർ ഡോ. കെ. ബഷീർ തുടങ്ങിയവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. നിലവിൽ രോഗി സുഖംപ്രാപിച്ചുവരികയാണെന്ന് ഡോ. സി. ശ്രീകുമാർ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...