ഔദ്യോഗിക ഫോണിലേയ്‌ക്കെത്തുന്ന കോളുകള്‍ മുന്‍ പ്രസിഡന്റ് ചോര്‍ത്തി; പരാതി

senapathy
SHARE

ഇടുക്കി സേനാപതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫോണിലേയ്‌ക്കെത്തുന്ന കോളുകള്‍  മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചോര്‍ത്തിയതായി പരാതി. ഇത് ചൂണ്ടിക്കാട്ടി  നിലവിലെ  പഞ്ചായത്ത് പ്രസിഡന്റ് ഇടുക്കി എസ് പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. 

സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്റെ ഔദ്യോഗിക ഫോണ്‍ നമ്പരിലേയ്‌ക്കെത്തുന്ന കോളുകള്‍ –കോള്‍ ഡൈവര്‍ഷനിലൂടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് തന്റെ ഫോണിലേയ്ക്ക് മാറ്റിയെന്നാണ് ആരോപണം. ഔദ്യോഗിക നമ്പരിലേയ്ക്ക് കോളുകള്‍ എത്താതായതൊടെ നടത്തിയ പരിശോധനയിലാണ് നിലവിലെ പ്രസിഡന്റിനുള്ള ഫോണ്‍കോളുകള്‍ പഴയ പ്രസിഡന്റിനാണെത്തുന്നതെന്ന് വ്യക്തമായത്.

 ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍  ഉന്നത ഉദ്യഗസ്ഥര്‍ക്ക് പരാതി നല്‍കി.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മനപ്പൂര്‍വ്വം ഫോണ്‍ കോള്‍ ചോര്‍ത്താന്‍ നടത്തിയ ശ്രമമാണിതെന്നും നിയമപരമായി തന്നെ മുമ്പോട്ട് പോകുമെന്നും തിലോത്തമ സോമന്‍ വ്യക്തമാക്കി. എന്നാല്‍ ഇതേപ്പറ്റി അറിയില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും മുന്‍ പ്രസിഡ‍ന്റ് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...