അലഞ്ഞു തിരിയുന്ന പൂച്ചകൾക്ക് അഭയം നൽകി തങ്കച്ചൻ; ഇതാ വേറിട്ട പൂച്ചപ്രേമം

Specials-HD-Thumb-Cat-House
SHARE

ഉപേക്ഷിക്കപ്പെട്ടതും പരുക്കുപറ്റിയതുമായ പൂച്ചകളെ വീട്ടിലെത്തിച്ച് പോറ്റുകയാണ് വയനാട് കാവുംമന്ദത്തെ ഒരു കുടുംബം. നാല്‍പതോളം പൂച്ചകളുണ്ട് കാവുംമന്ദം കാലിക്കുനി മടയംകുന്നേൽ തങ്കച്ചന്റെ വീട്ടില്‍.

വീട്ടുമുറ്റത്ത് മുഴുവന്‍ തങ്കച്ചന്റ തങ്കുപ്പൂച്ചകളാണ്. പൂച്ചയെ തട്ടാതെ നടക്കാന്‍ പറ്റില്ല. 5 വർഷം മുമ്പാണ് ചെറുകിട കച്ചവടക്കാരനായ തങ്കച്ചന്റെ പൂച്ച സ്നേഹം തുടങ്ങിയത്.  ടൗണിൽ അലഞ്ഞു തിരിയുന്ന പൂച്ചകൾ അപകടങ്ങളിൽപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ഇത്.

ഈ വീടും പറമ്പും വിട്ടൊരു ലോകം പൂച്ചകള്‍ക്കില്ല. പൂച്ചകളില്ലാത്തൊരു ജീവിതം തങ്കച്ചനും.

MORE IN KERALA
SHOW MORE
Loading...
Loading...