ഇക്കുറിയും മൂന്ന് സീറ്റുകൾ വേണം; മലബാറിൽ പ്രതീക്ഷയോടെ കേരള കോൺഗ്രസ് എം

Malabar-Congress-03
SHARE

മലബാറില്‍ മൂന്ന് സീറ്റുകള്‍ ചോദിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തീരുമാനം. ആവശ്യം അടുത്ത മുന്നണിയോഗത്തില്‍ മുന്നോട്ട് വയ്ക്കും. പ്രതീക്ഷ വയ്ക്കുന്ന സീറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാനനേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

2016ല്‍ യുഡിഎഫിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചത് മൂന്ന് സീറ്റുകളിലാണ്. കോഴിക്കോട്് പേരാമ്പ്ര, കണ്ണൂരിലെ തളിപ്പറമ്പ്, പാലക്കാട്ടെ ആലത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു മല്‍സരം. മുന്നണി മാറിയെങ്കിലും ഇക്കുറിയും മൂന്ന് സീറ്റുകള്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം. 

ജോസഫ് വിഭാഗം പാര്‍ട്ടി വിട്ടുപോയത് കേരള കോണ്‍ഗ്രസ് എമ്മിനെ ബാധിച്ചിട്ടില്ലെന്നാണ് വാദം. തദ്ദേശതിര‍ഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണക്കിലെടുക്കണമെന്നും മുന്നണിയോട് ആവശ്യപ്പെടും.

MORE IN KERALA
SHOW MORE
Loading...
Loading...