തില്ലങ്കേരിയിലെ കള്ളവോട്ടും ബൂത്ത് പിടിത്തവും ഒഴിവാക്കണം; ഹൈക്കോടതി കമ്മീഷനോട്

kannurwb
SHARE

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ കള്ളവോട്ടും ബൂത്ത് പിടിത്തവും ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.  ഫലം പ്രവചനാതീതമായ തില്ലങ്കേരിയില്‍ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികള്‍.

യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ തില്ലങ്കേരിയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.  ഇരിട്ടി മുന്‍ സിപിഎം ഏരിയ സെക്രട്ടറി ബിനോയ് കുര്യനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മത്സരിച്ച സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസിന് നല്‍കി. വിദ്യാര്‍ഥികൂടിയായ ലിന്‍റ ജയിംസാണ് യുഡിഎഫിനായി ജനവിധി തേടുന്നത്. ഡിവിഷന്‍ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ട്. ജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനമാണ് ബിനോയ് കുര്യനെ കാത്തിരിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...