കണ്ണൂർ വിമാനത്താവളം; സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരമായില്ല; ദുരിതം

kannur-19
SHARE

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ മൂന്നാം ഘട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടി അനിശ്ചിതാവസ്ഥയില്‍. രേഖകള്‍ കൈമാറി നാലു വര്‍ഷം കഴിഞ്ഞിട്ടും ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. അറ്റകുറ്റപണികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ഏത് നിമിഷവും തകര്‍ന്ന് വാഴാറായ വീട്ടിലാണ് പലരും താമസിക്കുന്നത്. പ്രദേശത്ത് രോഗികളടക്കമുള്ളവരും ദുരിതത്തിലാണ്. 

അര്‍ബുദ രോഗികൂടിയാണ് ചിത്ര. ഇവരുടെ മാത്രം ജീവിത പ്രശ്നമല്ല ഇത്. കൊതേരി, എളമ്പാറ ഭാഗങ്ങളിലെ പലരും വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്‍റെ നഷ്ടപരിഹാരത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലു കഴിഞ്ഞു. വിമാനത്താവളത്തിന് ഏറ്റെടുക്കാന്‍ കണക്കാക്കിയ സ്ഥലം ആയതിനാല്‍ വില്‍ക്കാനോ കൃഷി ചെയ്യാനോ സാധ്യമല്ല. നഷ്ടപരിഹാരം ലഭിച്ചിട്ട് കടം വീട്ടേണ്ടവരുണ്ട്. ഏത് നിമിഷവും തകര്‍ന്ന് വീഴാന്‍ സാധ്യതയുള്ള വീട്ടില്‍ താമസിക്കുന്നവരുണ്ട്. അറ്റകുറ്റ പണികള്‍ നടത്താന്‍ അനുമതിയില്ല. ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്.

സ്ഥലമേറ്റെടുക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രി  ഇ പി ജയരാജന്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

MORE IN KERALA
SHOW MORE
Loading...
Loading...