പത്തനംതിട്ടയിൽ സി.പിഎം-എസ് ഡി.പി.ഐ ധാരണ; പരസ്യമായി സമ്മതിച്ച് സി.പി.എം

cpmsdpi
SHARE

പത്തനംതിട്ട നഗരസഭയിൽ സി.പിഎം - എസ് ഡി.പി.ഐ ധാരണ പരസ്യമായി സമ്മതിച്ച് സി.പി.എം ജില്ലാ കമ്മറ്റി അംഗം കൂടിയായ നഗരസഭ ചെയർമാൻ. എസ്.ഡി.പി.ഐ.യുമായി സഹകരിക്കാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ടി.സക്കീർ ഹുസൈൻ ഇടതുമുന്നണി യോഗത്തിൽ പറഞ്ഞു. മുന്നണിയിൽ പരിഗണനയില്ലെന്നാരോപിച്ച് സി.പി.ഐ ഇടതു മുന്നണി പത്തനംതിട്ട ലോക്കൽ കമ്മറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

വർഗീയതക്കെതിരെ സി.പി.എം നിരന്തരം പ്രസംഗിക്കുമ്പോഴാണ് പത്തനംതിട്ടയിൽ സി.പി.എം, ഭരണത്തിനു വേണ്ടി എസ്.ഡി.പി.ഐയെ പ്രീണിപ്പിച്ച് പിന്നാലെ നടക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാവും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ ആർ. ഉണ്ണികൃഷ്ണപിള്ള പങ്കെടുത്ത യോഗത്തിലാണ് നഗരസഭ ചെയർമാൻ എസ്.ഡി.പി.ഐയെ പരസ്യമായി പിന്തുണച്ചത്. ഉണ്ണികൃഷ്ണപിള്ള അടക്കമുള്ളവർ മൗനം പാലിച്ച യോഗത്തിൽ നിന്ന് സി.പി.ഐ പ്രതിനിധികൾ ഇറങ്ങിപ്പോയി. സി.പി.ഐയ്ക്ക് മുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന് നേക്കാൾ ആരോപിച്ചു.

സ്ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു വാക്കേറ്റവും പ്രതിഷേധവും.  ഇടതുഭരണമുള്ള നഗരസഭയിൽ സി പി ഐ യെ തീർത്തും അവഗണിച്ച സി.പി.എം, എസ്.ഡി.പി.ഐക്ക് ഒരു സ്ഥിരം സമിതി നൽകി. നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സക്കിർ ഹുസൈനാണ് എസ്.ഡി.പി.ഐയെ തുടക്കം മുതൽ പ്രീണിപ്പിച്ച് കൂടെ നിർത്തുന്നത്. ഭരണനഷ്ടമുണ്ടാകാതിരിക്കാൻ ജില്ലാഘടകം മൗനം പാലിക്കുന്നു. സ്വതന്ത്രരരുടെ പിന്തുണയോടെയാണ് ഭരണം എന്നാണ് ഇപ്പോഴും സി.പി.എം ന്യായീകരണം

MORE IN KERALA
SHOW MORE
Loading...
Loading...