കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരപരുക്ക്; തോട്ടം തൊഴിലാളി മരിച്ചു; പ്രതിഷേധം

meppadipeotest
SHARE

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരപരുക്കേറ്റ് ചികില്‍സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. വന്യമൃഗശല്യത്തിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് ഊട്ടി റോഡ് ഉപരോധിച്ചു. വനം വകുപ്പ് നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ജോലികഴിഞ്ഞു വരുന്ന തോട്ടം തെഴിലാളിയായ കുന്നമ്പറ്റ സ്വദേശി പാര്‍വതി പരമേശ്വരനെ കഴിഞ്ഞമാസം മുപ്പത്തൊന്നിനാണ് കാട്ടാന ആക്രമിച്ചത്.

ഗുരുതരപരുക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു.

കാട്ടനാശല്യത്തിനെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നാട്ടുകാര്‍ മുക്കാല്‍ മണിക്കൂറോളം കുന്നമ്പറ്റ റോഡ് ഉപരോധിച്ചു.

മരിച്ചവരുടെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

നേരത്തെ ചെമ്പ്ര, നെല്ലിമുണ്ട എന്നിവിടങ്ങളിലും കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. എന്നാല്‍ നടപടികളില്ലെല്ലാണ് 

.

അഞ്ചുലക്ഷം രൂപ ഉടനടി നഷ്ടപരിഹാരം നല്‍കുമെന്നും ആശ്രിതരിലൊരാള്‍ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കി.

അഞ്ചുകിലോമീറ്റര്‍ ദൂരം ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങുമെന്നും വനം വകുപ്പ് അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...