ഉന്നത വിദ്യാഭ്യാസത്തിന് വൻ പ്രഖ്യാപനം; കോളജുകള്‍ക്ക് 1,000 കോടി

SHARE
college-wb

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സഹായം നല്‍കുന്ന വന്‍പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സര്‍വകലാശാലകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 2,000 കോടി രൂപ നല്‍കും. അംഗീകൃത കോളജുകള്‍ക്ക് 1,000 കോടി രൂപയും നല്‍കും

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിലും ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായിആയിരം അധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കും.വരുന്ന അധ്യയനവര്‍ഷം ഇരുപതിനായിരം കുട്ടികള്‍ക്കുകൂടി ഉന്നതപഠനസൗകര്യമൊരുക്കും. ഇതിനായി 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. അധ്യാപക തസ്തികകളിലെ ഒഴിവ് പൂര്‍ണമായി നികത്തും.

സര്‍വകലാശാലകളില്‍  മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 100 കോടി നല്‍കും. പശ്ചാത്തല സൗകര്യത്തിന് 500 കോടി രൂപയും നീക്കിവച്ചു. സര്‍വകലാശാല നവീകരണത്തിന് 2000 കോടി നല്‍കും. മേജര്‍ സര്‍വകലാശാലകള്‍ക്ക് പശ്ചാത്തലസൗകര്യവികസനത്തിന് 125 കോടി രൂപ നല്‍കും. മറ്റുസര്‍വകലാശാലകള്‍ക്ക് 75 കോടി രൂപ. ഐഐടിഎംകെയ്ക്ക് 20 കോടി രൂപയും നീക്കിവച്ചു.അഫിലിയേറ്റഡ് കോളജുകളുടെ ക്ലാസ് ഡിജിറ്റലൈസേഷന് 59 കോടി രൂപ രൂപ നല്‍കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ നല്‍കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...