ചെന്നിത്തല–തൃപ്പെരുംതുറ സഖ്യം; സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേർ

thriperwb
SHARE

പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തായ ചെന്നിത്തല–തൃപ്പെരുംതുറയിലെ സഖ്യത്തെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍.

യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചത് ബിജെപിയുമായുള്ള ധാരണപ്രകാരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

രമേശ് ചെന്നിത്തലയെപ്പോലെ ബിജെപി വോട്ടുനേടി ജയിക്കേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്ന് ജില്ലാസെക്രട്ടറി ആര്‍.നാസര്‍ മറുപടി നല്‍കി

ചെന്നിത്തല പഞ്ചായത്തിലെ യുഡിഎഫ്–എല്‍ഡിഎഫ് ധാരണ ബിജെപി രാഷ്്ട്രീയായുധമാക്കിയതോടെയാണ് ഇരുപാര്‍ട്ടികളും മലക്കംമറിഞ്ഞത്. ജില്ലയില്‍ 

പലയിടങ്ങളിലും സിപിഎം ബിജെപിക്ക് വോട്ടുമറിച്ചിട്ടുണ്ടെന്നും ബിജെപിയെ സഹായിക്കാനാണ് നിലവിലെ പ്രസിഡന്റ് രാജിവയ്ക്കുന്നതെന്നും ഡിസിസി 

പ്രസിഡന്റ് എം.ലിജു ആരോപിച്ചു.

തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സിപിഎം അന്നുതന്നെ രാജിവെച്ചിരുന്നു. എന്നാല്‍ ചെന്നിത്തല തൃപ്പെരുന്തുറയില്‍ 

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനംവരെ കാത്തുനിന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ ഈസഖ്യം തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ രാജി തീരുമാനം.

ഭരണം പ്രതിസന്ധിയിലായ തിരുവന്‍വണ്ടൂരിലും ചെന്നിത്തലയിലും ബിജെപി അധികാരത്തില്‍ വരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ജില്ലയില്‍ ബിജെപി 

ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണം നാലാകും. പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തില്‍ ബിജെപി ഭരണം ഒഴിവാക്കാന്‍ നടത്തിയ രാഷ്ട്രീയ നീക്കമാണ് യുഡിഎഫിനെയും എല്‍ഡിഎഫിനെയും വെട്ടിലാക്കിയത്

MORE IN KERALA
SHOW MORE
Loading...
Loading...