യൂറോപ്പിലെ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമോ? കാപ്പി കർഷകർ ആശങ്കയിൽ

coffee-02
SHARE

വിവിധ രാജ്യങ്ങളില്‍ പുതുതായേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റും കാപ്പിയുടെ കയറ്റുമതിയെ ബാധിക്കുമോയെന്ന ആശങ്കയില്‍ വയനാട്ടിലെ കര്‍ഷകര്‍. ജില്ലയില്‍ കാപ്പിയുടെ വിളവെടുപ്പ് കാലമാണിത്. ഇക്കുറിയും ഉല്‍പാദനക്കുറവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രതിവർഷം ശരാശരി മൂന്നുലക്ഷത്തോളം ടൺ കാപ്പിയാണ് രാജ്യത്തെ ഉത്പാദനം. ഇതിൽ 50,000 ടണ്ണോളം ഉത്പാദിപ്പിക്കുന്നത് വയനാട് ജില്ലയിൽനിന്നാണ്. റോബസ്റ്റ ഇനം കാപ്പിയാണ് പ്രധാനമായും കൃഷി. ഇന്ത്യൻ റോബസ്റ്റ കാപ്പിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ നേരത്തെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമം സജീവമാകുന്നതിനിടെയാണ് പുതിയ ആശങ്കള്‍. എന്നാല്‍ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷത്തെപ്പോലെ ഇക്കുറിയും വയനാട്ടില്‍ ഉല്‍പാദനക്കുറവ് നേരിടുന്നുണ്ട്. ഉത്പാദനച്ചെലവിന് ആനുപാതികമായി വിപണിയിൽ വില ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

വയനാട്ടില്‍ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. മലബാര്‍ കോഫിയെന്ന ബ്രാന്‍ഡില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇതിന്റെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ കാലങ്ങളെടുക്കും.

MORE IN KERALA
SHOW MORE
Loading...
Loading...