നിറക്കൂട്ടുകള്‍ കൊണ്ട് ഒരു സീതായനം ഒരുക്കി പൊലീസ് ഓഫിസര്‍ പ്രേമലത

police-artist-01
SHARE

നിറക്കൂട്ടുകള്‍ കൊണ്ട് ഒരു സീതായനത്തിന് ഒരുങ്ങുകയാണ് ആലുവ വനിത സെല്ലിലെ സിവില്‍ പൊലീസ് ഓഫിസര്‍ പ്രേമലത. ജോലിത്തിരക്കുകള്‍ക്കിടയിലും  നൂറ് കണക്കിന് ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പ്രേമലത, സീതയുടെ ജീവിതം തന്‍റെ കാന്‍വാസിലേക്ക് കൊണ്ടുവരിക എന്ന സ്വപ്നത്തിന് പിന്നാലെയാണ്.  

പൊലീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാക്കിനിറമാണ് പലരുടെയും മനസിലേക്ക് എത്തുന്നതെങ്കില്‍ ഈ പൊലീസുകാരിയുടെ മനസ് നിറയെ നിറച്ചാര്‍ത്താണ്. ചിത്രം വര പഠിച്ചിട്ടില്ലെങ്കിലും ഇഷ്ടങ്ങള്‍ക്ക് പുറകേ മാര്‍ച്ച് പാസ്റ്റ് നടത്തി പ്രേമലത നൂറോളം ചിത്രങ്ങള്‍ വരഞ്ഞിട്ടു. വരച്ച ചിത്രങ്ങളിലേറെയും സ്ത്രീകളും ദൈവങ്ങളും. ഇപ്പോള്‍ ഒരു സ്വപ്നത്തിന് പുറകേയാണ് ഈ ചിത്രകാരി. ജനകപുത്രിയുടെ ജീവിതം കാന്‍വാസിലേക്ക് പകര്‍ത്തുക. ഇതില്‍ സീതയുടെ ജനനമടക്കം നാല് ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. 

ആറു വര്‍ഷമായി വരച്ച ചിത്രങ്ങളുടെ ശേഖരമാണ് പ്രേമലതയുടെ കൈവശമുള്ളത്.ഇതുവരെ മൂന്നു പ്രദര്‍ശനങ്ങളും നടത്തി.പൊലീസ് ട്രെയിനിംഗ് കാലത്ത്  ലഭിച്ച പ്രോത്സാഹനമാണ് ചിത്രരചനയിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്ന് പ്രേമലത പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...