അഞ്ജുവിനും അച്ചുവിനും എംബിബിഎസ് അഡ്മിഷനായി; അച്ഛന്‍റെ ആഗ്രഹസാഫല്യ‌ം

kottayam-kumarakom-anju-achu-twin-sisters.jpg.image.845.440
SHARE

ഇടത്തറ വീടിന്റെ ഇനിയുള്ള കാത്തിരിപ്പ് ഇരട്ട ഡോക്ടർമാർ പടി കയറിയെത്തുന്ന ദിവസത്തിനു വേണ്ടിയാണ്. ഇരട്ടക്കുട്ടികളായ അഞ്ജുവും അച്ചുവും എംബിബിഎസിന് അഡ്മിഷൻ നേടിയതു കഴിഞ്ഞ ദിവസമാണ്. ബാർബർ ജോലി നോക്കുന്ന അച്ഛൻ വിജയന്റെ ഏറ്റവും വലിയ ആഗ്രഹം മക്കളെ ഡോക്ടറാക്കണം എന്നായിരുന്നു.

എംബിബിഎസിന് അഡ്മിഷൻ നേടിയെടുത്ത് അച്ഛന്റെ ആഗ്രഹത്തിന് ഒപ്പം നിൽക്കാൻ മക്കൾക്കുമായി. കുമരകം ഇടത്തറ വീട്ടിൽ ഇ.സി.വിജയന്റെയും ലതയുടെയും മക്കളാണ് ഇരട്ടക്കുട്ടികളായ അഞ്ജവും അച്ചുവും. ചെറുപ്പം മുതൽ മികവോടെ പഠിച്ചിരുന്ന ഇരുവരും പത്താം ക്ലാസിൽ സമ്പൂർണ എ വണ്ണും പ്ലസ്ടുവിന് സമ്പൂർണ എ പ്ലസും നേടി.

എൻട്രൻസ് പരീക്ഷയിൽ വിജയം നേടി കഴി‍ഞ്ഞ ദിവസം നടന്ന അലോട്മെന്റിൽ ഇരുവരും എംബിബിഎസിന് അഡ്മിഷൻ നേടി. അ‍ഞ്ജു തിരുവനന്തപുരം എസ്‍യുടി മെഡിക്കൽ സയൻസസിലും അച്ചു ആലുവ ശ്രീനാരായണ മെഡിക്കൽ കോളജിലുമാണ് അഡ്മിഷൻ നേടിയത്.ഇതുവരെ ഒരേ ക്ലാസിലാണ് രണ്ടാളും പഠിച്ചത്. എന്നാൽ ഇനി രണ്ട് കോളജിലേക്കു പോകേണ്ടി വരുന്നതിൽ ചെറിയ സങ്കടമുണ്ടെന്ന് ഇരുവരും പറഞ്ഞു. കുമരകത്താണ് വിജയന്റെ ബാർബർ ഷോപ്പ്.

MORE IN KERALA
SHOW MORE
Loading...
Loading...