തെരുവുനാടകം വീട്ടുമുറ്റത്ത്; കലാകാരൻമാർക്ക് ആശ്വാസമായി തിരഞ്ഞെടുപ്പ് കാലം

street-wb
SHARE

കോവിഡ് കാരണം തെരുവില്‍നിന്ന് അകന്നുപോയ തെരുവുനാടകം തിരഞ്ഞെടുപ്പ് കാലത്ത് വീട്ടുമുറ്റത്തെത്തി. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെരുവുനാടകം അവതരിപ്പിക്കുന്നത്.

ആള്‍ക്കൂട്ടത്തെ തേടി നാടകം വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു. മൂന്നോ നാലോ വീടുകള്‍ കേന്ദ്രീകരിച്ച് നാടകം അരങ്ങേറുകയാണ്. കോവിഡ് കാരണം അഭിനയത്തിന് തിരശീല വീണ കലാകാരന്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കാലം ആശ്വാസകാലമായി.

എല്‍ഡിഎഫ് കാവിലുംപാറ പഞ്ചായത്ത് കമ്മറ്റി ഒരുക്കിയ നാടകത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും സമകാലിക വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...