സഹജീവികളോട് ദയാവായ്പ്പോടെ പെരുമാറാം; ലോക അനുകമ്പ ദിനത്തിലെ ഓർമ്മപ്പെടുത്തല്‍

worldkidness
SHARE

ഇന്ന് ലോക അനുകമ്പ ദിനം. സഹജീവികളോട് ദയാവായ്പ്പോടെ പെരുമാറാനുള്ള ആഹ്വാനമാണ്  ഈ ദിനം നൽകുന്നത്. ചെറുപ്പം മുതലേ ഈ ശീലം വളർത്തിയെടുക്കണമെന്നതിനാൽ വിദ്യാലയങ്ങളിലാണ് ഈ ദിനം പ്രധാനമായും ആചരിക്കുന്നത്.

1998 നവംബർ 13നാണു ആദ്യമായി ലോക അനുകമ്പ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. world kindness movement എന്ന ഒരു കൂടായ്മയാണ് പല രാജ്യങ്ങളിലെയും ngos മായി ചേർന്ന് ഇത്തരമൊരു ദിനം ആഘോഷിക്കാൻ ആലോചിച്ചത്. കാനഡ, ഓസ്ട്രേലിയ,അമേരിക്ക, നൈജീരിയ, uae, സിങ്കപ്പൂർ, ഇന്ത്യ, ഇറ്റലി എന്നീ  രാജ്യങ്ങളിലാണ് അനുകമ്പ ദിനത്തിനു  പ്രാധാന്യമുള്ളത്. ഇങ്ങനെ ഒരു ദിവസം വേണെന്ന് തീരുമാനിച്ചപ്പോൾ രാജ്യങ്ങളൊന്നാകെ അംഗീകരിച്ച ഒന്നാണ് സ്കൂൾ കലണ്ടറിൽ ഈ ദിനം അടയാളപ്പെടുത്തുക എന്നത്. ബാല്യത്തിൽ തന്നെ പകർന്നുനൽകേണ്ട ശീലമാണ് സഹജീവികളോടുള്ള അനുകമ്പ എന്നതുകൊണ്ടാണിത്. ലോകമെമ്പാടുമുള്ള സ്കൂളുകളിൽ വിവിധ ngo കളുടെ സഹായത്തോടെ പരിപാടികൾ  സംഘടിപ്പിക്കും. ആശംസ കാർഡുകൾ നൽകുക ഈ ദിനത്തിന്റെ പ്രത്യേകത പ്രമേയമാക്കി ഫ്ലാഷ്മോബ്കൾ, ഡോക്യൂമെന്ററി പ്രദർശനം, കുട്ടികൾക്കായ് ചിത്രരചന മത്സരങ്ങൾ എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ഇത്തവണ കോവിടിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളിലും വിദ്യാലയങ്ങൾ തുറന്നട്ടില്ലാത്തതിനാൽ നവമാധ്യമങ്ങൾ വഴിയാണ് ആഘോഷങ്ങൾ. ജാതി മത വർണവിവേചനങ്ങളില്ലാതെ പരസ്പരം കൈത്താങ്ങായി ഒരു സമൂഹമായി കഴിയുവനാണ് ഈ ദിനം ആഹ്വനം ചെയ്യുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...