ഫ്രീക്കന്‍മാര്‍ ജാഗ്രതൈ; കാതടിപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ പായല്ലേ, പിടിവീഴും

bike
SHARE

കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ പായുന്ന ഫ്രീക്കന്‍മാര്‍ ജാഗ്രതൈ. പിടികൂടി പിഴയിടാന്‍ സൗണ്ട് ലെവൽ മീറ്ററുമായി ട്രാഫിക് എൻഫോഴ്സ്മെന്റ് സംഘം കാത്തുനില്‍പ്പുണ്ട്.

ഇതാണ് ആ യന്ത്രം. പുക കുഴലിൽ നിന്നു പുറത്തു വരുന്ന ശബ്ദത്തിന്റെ തോത് കണ്ടെത്തുന്ന സൗണ്ട് െലവല്‍ മീറ്റര്‍.അനുവദനീയമായ അളവിലും കൂടുതലാണു ശബ്ദമെന്നു കണ്ടെത്തിയാൽ 2000 രൂപ വരെയാണ് പിഴ. പുകക്കുഴലിൽ മാറ്റം വരുത്തിയാല്‍ അയ്യായിരം രൂപ പോകും.

പിഴ അടച്ചു രക്ഷപെടാമെന്നു കരുതരുത്. പുകക്കുഴൽ മാറ്റി പുതിയതു ഘടിപ്പിച്ച ശേഷം വാഹനം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. പുകക്കുഴലിൽ മാറ്റം വരുത്തി നൽകുന്ന കൊല്ലത്തെ വർക്ക്ഷോപ്പുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...