പെട്ടിമുടി ദുരന്തം; പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിച്ചു

pettimudi
SHARE

പെട്ടിമുടി ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ  വിവരശേഖരണത്തിനായി നിയോഗിച്ച പ്രത്യേക സംഘം  ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മരിച്ച 66 പേർക്കും കാണാതായ നാലുപേർക്കും നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള അനന്തരാവകാശികൾ ഉണ്ട്.  ജില്ലാ കലക്ടർ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. 

പെട്ടിമുടി ഉരുള്‍പൊട്ടൽ ദുരന്തത്തിൽ  വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും,ധനസഹായവും വേഗത്തിലാക്കുന്നതിന് വിവര ശേഖരണത്തിനായി കഴിഞ്ഞ മാസം 19നാണ് ജില്ലാ കലക്ടർ 12 അംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. ദുരന്തത്തിൽ ജീവൻ നഷ്ടമായ 

66 പേരുടെയും കാണാതായ നാല് പേരുടെയും അനന്തരാവകാശികളെ പ്രത്യേകസംഘം കണ്ടെത്തി. ഇവരുടെ ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ എന്നിവയും റിപ്പോർട്ടിനൊപ്പം ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ഇത് മുഖേനയാണ് മരിച്ചവർക്കും കാണാതായവർക്കും സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകേണ്ടത്.കേന്ദ്ര - സംസ്ഥാന  സർക്കാരുകൾക്കു പുറമെ തമിഴ്നാട് സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങൾ മരിച്ച ആറും, വീടും വീട്ടുപകരണങ്ങളും നശിച്ച രണ്ട് കുടുംബങ്ങളെയാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടത്. ദുരന്തഭൂമിയുടെ സമീപത്തു  താമസിച്ചിരുന്ന എട്ട് കുടുംബങ്ങള കണ്ണൻ ദേവൻ  കമ്പനി ഇടപെട്ട് പുനരധിവസിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

നശിച്ച വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിങ്ങനെയായി 88 ലക്ഷത്തി 41 ആയിരം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.  ദുരന്തത്തിൽ ഇനിയു  കണ്ടെത്താനുള്ള നാലുപേർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...