അദർ ഡ്യൂട്ടി ഒഴിവാക്കി കെ.എസ്.ആർ.ടി.സി; ദുരിതക്കയത്തിൽ ജീവനക്കാർ

ksrtc-angamaly-1
SHARE

കെ.എസ്.ആര്‍.ടി.സിയില്‍ അദര്‍ ഡ്യൂട്ടി എടുത്തുകളഞ്ഞതോടെ ജോലിപോയി പ്രതിസന്ധിയിലായ ആളുകള്‍ കോവിഡ് കാലത്ത് ഇരട്ടി ദുരിതത്തിലാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തിലാണ് മിക്ക വീടുകളിലെയും അടുപ്പ് പുകയുന്നത്. 

രണ്ടുവര്‍ഷം മുമ്പാണ് തൊട്ടില്‍പ്പാലം സ്വദേശിയായ പി.പി. രവീന്ദ്രന് ജോലി നഷ്ടപ്പെട്ടത്. 2000 ല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയായിരുന്നു രവീന്ദ്രന്‍റെ കണ്ടക്ടറായുള്ള നിയമനം. 2011ല്‍ സ്ഥിരപ്പെട്ടു. 2015മുതല്‍ ശരീരം അമിതമായി വണ്ണംവയ്ക്കാന്‍ തുടങ്ങി. ജോലിചെയ്യാന്‍ കഴിയാത്ത സ്ഥിതിയായതോടെ അദര്‍ ഡ്യൂട്ടി വിഭാഗത്തില്‍ തൊട്ടില്‍പ്പാലം ഡിപ്പോയില്‍ സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തു.  ടോമിന്‍ തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി എത്തിയതോടെ അദര്‍ഡ്യൂട്ടി എടുത്തുകളഞ്ഞു. ഇതോടെ ജോലി ഇല്ലാതായി. അന്നുമുതലുള്ള ദുരിതജീവിതം കോവിഡ് കാലത്ത് ഇരട്ടിയായി.  

അധികൃതരുടെ കണക്കില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ആയതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. ഉദ്യോഗസ്ഥര്‍ അനുവദിച്ചാല്‍ സ്വമേധയാ വിരമിക്കാനും തയ്യാറാണ്. അങ്ങനെയെങ്കിലും പെന്‍ഷനെങ്കിലും ലഭിക്കുമല്ലോ എന്നാണ് കണക്കുകൂട്ടല്‍. അദര്‍ ഡ്യൂട്ടി എടുത്തുകളഞ്ഞതോടെ രവീന്ദ്രനെപോലെ 250 പേര്‍ക്കാണ് കെ.എസ്. ആര്‍. ടി.സി.യില്‍ ജോലി നഷ്ടപ്പെട്ടത്. 

MORE IN KERALA
SHOW MORE
Loading...
Loading...