ബാറുകളുടെ കള്ളക്കളിക്ക് കുട പിടിച്ച് എക്സൈസ്; ബവ്ക്കോയ്ക്ക് കോടികളുടെ നഷ്ടം

barq
SHARE

ടോക്കണില്ലാവര്‍ക്ക് മദ്യം നല്‍കി ബവ്റിജസ് ഔട്ട് ലെറ്റുകളുടെ വരുമാനം തട്ടിയെടുക്കുന്ന ബാറുകളുടെ കള്ളക്കളിക്ക് കുട പിടിച്ച് എക്സൈസ്. ബവ്ക്യൂ ആപ്പില്‍ ബുക്ക് െചയ്യാത്തവര്‍ക്ക് ബാറുകള്‍ മദ്യം നല്‍കുന്നതോടെ കോടികളുടെ വരുമാനമാണ് ബവ്ക്കോയ്ക്ക് ഇല്ലാതാകുന്നത്.  ബാറുകളെ പരിശോധനയില്‍ നിന്ന് എക്സൈസ് ഒഴിവാക്കിയതോടെ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അട്ടിമറിക്കുകയാണ് സംസ്ഥാനത്തെ ബാറുകള്‍.

ടോക്കണില്ലാതെ ആവശ്യമുള്ള മദ്യം വാങ്ങി പണവും നല്‍കിയപ്പോള്‍ ലഭിച്ച ബില്ലാണിത് .  ആര് ബുക്ക് ചെയത് ബവ്യു കോഡിലാണ് ഈ ബില്ല് അടിച്ചിരിക്കുന്നത് കണ്ടത്തേണ്ടത് എക്സൈസാണ്.

 ഇത് കേവലം ഒരിടത്തെ ചിത്രമല്ല. അട്ടക്കുളങ്ങരയുള്ള ബാറിന്റെ കാവാടത്തില്‍ ടോക്കണ്‍ ഉണ്ടോ എന്ന് പോലും ചോദിച്ചില്ല.  ഒരു സമയം ക്യൂവില്‍ അഞ്ചുപേര് എന്നതും ഇവിട ബാധകമല്ല. ടോക്കണില്ലാതെ അവിടെ നിന്ന് മദ്യം വാങ്ങിയ ബില്ല് ഇതാണ്. പരിശോധക്ക് ആരുമില്ല.  ടോക്കണ്‍ അനുസരിച്ച് ബവിറജസ് മദ്യം നല്‍കുമ്പോള്‍ ടോക്കണ്‍ ആവശ്യമില്ലാത്ത ബാറുകളിലേക്ക് ഉപഭോക്താക്കള്‍ പായുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...