പ്രളയത്തിന് പിന്നാലെ കൊറോണ; മരപ്പണിക്കാർ ദുരിതത്തിൽ

furniture-covid
SHARE

പ്രളയത്തിന്റെ ക്ഷീണം മാറും മുമ്പുള്ള കൊറോണക്കാലം കല്ലായിയിലെ മരപ്പണിക്കാരുടെയും  നടുവൊടിച്ചു.കൊവിഡ് കാലത്തിന് ശേഷം അതിജീവനത്തിനായി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജുകള്‍ പ്രതീക്ഷിക്കുന്നുണ്ട് ഈ വ്യാവസായിക േമഖല.  

മരപ്പണിക്കാരുടെ നല്ലൊരു സീസണാണ് ലോക്ഡൗണായത്.ഇനി എല്ലാമൊന്ന് പൊടിതട്ടിയെടുക്കാന്‍ കുറച്ച് കാലതാമസമുണ്ടാകും.

തുറന്ന്പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചാല്‍ പോലും വിപണിപച്ചപിടിക്കാതെ പ്രയോജനമില്ല. ആവശ്യക്കാര്‍ക്കനുസരിച്ച് മാത്രമേ മരയുരുപ്പടികള്‍ പണിതെടുക്കാനാകു അതുവരെ തൊഴിലാളികളുെട കൂലിയും ഫാക്ടറിയുടെ വാടകയും മറ്റുമായി നഷ്ടം െചറുതല്ല.

വരാനിരിക്കുന്ന മഴക്കാലം പ്രളയമാകല്ലെയെന്ന പ്രാര്‍ഥനയിലാണ് മരപ്പണിക്കാര്‍,കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വ്യവസായശാലകള്‍ക്ക് സര്‍ക്കാരിന്റെ കാര്യമായ സഹായങ്ങളൊന്നും കിട്ടിയിട്ടില്ല.കൊറോണക്കാലത്തെ ദുരിതത്തില്‍ നിന്ന് കരകയറാനെങ്കിലും സര്‍ക്കാരിന്റെ ഒരു കൈ സഹായം ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...