മുത്തശ്ശിയുടെ പിറന്നാളിന് നാട്ടിലെത്താനായില്ല; കൊച്ചുമകളുടെ 'കേക്ക്' എത്തിച്ച് പൊലീസ്

cake-27
SHARE

അറുപതാം പിറന്നാള്‍ ദിനത്തില്‍ മുത്തശ്ശിക്ക് കേക്കു നല്‍കാന്‍ പൊലീസിന്റെ സഹായം തേടി പെണ്‍കുട്ടി. പിറന്നാള്‍ കേക്കുമായി തൃശൂര്‍ കയ്പമംഗലം പൊലീസ് മുത്തശിയുടെ അടുത്തെത്തി. 

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നോടെ തൃശൂര്‍ കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് ഖത്തറില്‍ നിന്ന് ഫോണ്‍ കോള്‍ എത്തി. പതിനൊന്നു വയസുകാരി ലെനയായിരുന്നു വിളിച്ചത്. മുത്തശിയുടെ പിറന്നാളിന് കേക്ക് നല്‍കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. കുട്ടിയുടെ രക്ഷിതാക്കളും പൊലീസിനോട് സംസാരിച്ചു. ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സ്കൂളിനു സമീപമായിരുന്നു മുത്തശിയുടെ വീട്. 

അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബസമേതം നാട്ടില്‍ വരാനിരിക്കെയാണ് ലോക്ഡൗണ്‍ വഴിമുടക്കിയത്. പിറ്റേന്നു രാവിലെ കേക്കുമായി പൊലീസ് വീട്ടില്‍ എത്തി. പൊലീസിനെ കണ്ടപ്പോള്‍ മുത്തശിയും കുടുംബവും അമ്പരന്നെങ്കിലും കേക്ക് കണ്ടതോടെ ചിരിയായി. പൊലീസ് പോകുന്നതും കേക്ക് നല്‍കുന്നതും വീഡിയോ കോള്‍ വഴി തല്‍സമയം പൊലീസ് ഖത്തറിലെ കുടുംബത്തിന് കാണിച്ചുകൊടുത്തു. 

മുത്തശിയും കുടുംബവും പൊലീസിനു നന്ദിപറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചാണ് ജനമൈത്രി പൊലീസ് വീട്ടില്‍ നിന്ന് മടങ്ങിയത്. വിദേശരാജ്യങ്ങളിലും കോവിഡ് കാലത്ത് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...