ബിഎസ്എൻഎല്ലിൽ കൂട്ട വിരമിക്കൽ; പുനരുജ്ജീവിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

bsnlretirement-06
SHARE

ബിഎസ്എന്‍എല്ലില്‍ എണ്‍പതിനായിരത്തോളം ജീവനക്കാര്‍ സ്വയം വിരമിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരിലാണ് കൂട്ടമായുള്ള സ്വയം വിരമിക്കല്‍. കേരളത്തിലെ വിവിധ ബിഎസ്എന്‍എല്‍ സര്‍ക്കിളുകളില്‍ ഇനി അവശേഷിക്കുന്നത് അന്‍പത് ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രം.

ഒരു പൊതുമേഖലാസ്ഥാപനത്തിലെ തൊഴിലില്‍ നിന്ന് സ്വയം വിടുതല്‍ തേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിരമിക്കല്‍. അതിനാണ് രാജ്യത്തെ വിവിധ ബിഎസ്എന്‍എല്‍ ഒാഫിസുകള്‍ ഇന്ന് സാക്ഷ്യംവഹിച്ചത്. കേരളത്തില്‍ ആകെയുള്ള 9314 ജീവനക്കാരില്‍ 4589 പേരാണ് ഇന്ന് സ്വയം വിരമിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക്  സ്വയം വിരമിക്കലിന് അവസരം നല്‍കിയത്. ഗ്രൂപ്പ് ഡി മുതല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വരെയുള്ള ഏല്ലാ തസ്തികകളില്‍ നിന്നുമുള്ള ജീവനക്കാരും സ്വയം  വിരമിക്കുന്നവരുടെ കൂട്ടത്തിലൂണ്ട്. എന്നാല്‍ കൂട്ട വിരമിക്കല്‍ ഉപഭോക്തസേവനത്തെ ബാധിക്കില്ലെന്നും തടസപ്പെട്ട സേവനങ്ങളെല്ലാം പത്ത് ദിവസത്തിനകം പുനസ്ഥാപിക്കുമെന്നും എറണാകുളം ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കെ. ഫ്രാന്‍സിസ് ജേക്കബ് പറഞ്ഞു. അടിസ്ഥാന സേവനങ്ങളടക്കം പുറം കരാര്‍ നല്‍കി കഴിഞ്ഞു. 

വരുമാനത്തിന്റെ എഴുപത് ശതമാനത്തിലധികം ജീവനക്കാരുടെ ശമ്പളത്തിനായി ചെലവഴിക്കേണ്ടി വന്നതും സര്‍ക്കാര്‍ നയങ്ങളിലെ പോരായ്മകളുമാണ് ബിഎസ്എന്‍എല്ലിനെ നഷ്ടത്തിലേക്ക് നയിച്ച്. അന്‍പത് വയസ് പിന്നിട്ട ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച് കമ്പനിയെ രക്ഷപ്പെടുത്താനുള്ള പരീക്ഷണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...