‘കണ്ണടിച്ചുപൊട്ടിക്കും’; ഹർത്താൽ അനുകൂലികളെ വിറപ്പിച്ച് ബസ് ജീവനക്കാർ; വിഡിയോ

vadakara-hartal
SHARE

വടകര: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി ബസ് തടഞ്ഞവരോടു വാക്കുതർക്കത്തിലേർപ്പെടുന്ന ജീവനക്കാരുടെ വിഡിയോ വൈറലായി. കോഴിക്കോട് വടകരയിലാണു സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായത്. രാവിലെ 11 മണിയോടെയാണു സംഭവം. നാദാപുരം ഭാഗത്തുനിന്നു വടകരയിലേക്കു പോകുകയായിരുന്നു സ്വകാര്യബസ്.

ബസ് തടഞ്ഞു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണു സമരക്കാർ ചെയ്തത്. ജീവനക്കാർ പ്രതിഷേധക്കാരെ ധൈര്യസമേതം നേരിടുന്നതു വിഡിയോയിൽ കാണാം. പ്രശ്നം രൂക്ഷമായതോടെ പൊലീസെത്തിയാണു പരിഹരിച്ചത്. ബസ് തടയുന്നതിന്റെ വിഡിയോ ജീവനക്കാർ പകർത്തിയിരുന്നു. വിഡിയോ വൈറലായതോടെ ബസ് തടഞ്ഞ 10 പേർക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തു. 

MORE IN KERALA
SHOW MORE
Loading...
Loading...