‘മാർക്ക് ദാനം പോലെ എളുപ്പമല്ല യുപിഎസ്​സി’; ജലീലിനെതിരെ തുറന്നടിച്ച് ഷാഫി പറമ്പിൽ

shafi-jaleel-chennithala
SHARE

രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി കെ.ടി.ജലീൽ നടത്തിയ ആരോപണങ്ങളുടെ ചൂടേറുകയാണ്. മാര്‍ക്ക് ദാനവിവാദം കത്തിനിൽക്കുമ്പോഴാണ് ജലീൽ രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്തെത്തിയത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മകന് ഉയര്‍ന്ന റാങ്ക് ലഭിക്കാന്‍ രമേശ് ചെന്നിത്തല ഇടപെട്ടെന്ന ഗുരുതര ആരോപണമാണ് മനോരമന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി ജലീല്‍ ഉന്നയിച്ചത്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. 

‘ചെന്നിത്തല വിരോധം തലക്ക് പിടിച്ചപ്പോൾ, കഷ്ടപ്പെട്ട് UPSC പാസ്സായ ഒരാൾക്കെതിരെ ദുരാരോപണം ഉന്നയിക്കുമ്പോഴെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു! കൂട്ടത്തിൽ വിവരമുള്ള ആരോടെങ്കിലും!! താങ്കളുടെ വകുപ്പിന്റെ മുൻ മന്ത്രിയായ പ്രൊഫ .രവീന്ദ്രനാഥിനോട് എങ്കിലും ചോദിച്ചിരുന്നെങ്കിൽ അദ്ദേഹം പറഞ്ഞ് തരുമായിരുന്നു.

ആദ്യ ശ്രമത്തിൽ Indian Revenue Service ആണ് കിട്ടിയതെന്നതിനാൽ , രമിത്ത് ഇത്തവണ വീണ്ടും സിവിൽ സർവ്വീസ് പരീക്ഷയെഴുതി പ്രിലിംസ് പാസ്സായി നില്ക്കുകയാണ്. ജലീൽ സാറേ, രമിത്തും റിസൾട്ട് കാത്തിരിക്കുകയാണ്, അത് പക്ഷേ മറ്റ് ചിലരെ പോലെയുള്ള റിസൾട്ടല്ല, സിവിൽ സർവ്വീസ് രണ്ടാംഘട്ട പരീക്ഷാ റിസൾട്ടാണെന്ന് മാത്രം.’ ഷാഫി കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'ഉത്തരമില്ലാത്ത കടലാസ്' എങ്ങനെ 'ഉത്തരക്കടലാസ്' ആകുമെന്ന വങ്കത്തരം മുന്നണി കൺവീനർക്ക് പറയാം, പക്ഷേ അത്തരം നിലവാരമില്ലായ്മ ആ മുന്നണിയുടെ ഭാഗമായതിന്റെ പേരിൽ മാത്രം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ല.

പാർട്ടി സഹപ്രവർത്തകന്റെ നെഞ്ചത്ത് കുത്തിയ, സർവ്വകലാശാല ഉത്തരക്കടലാസ് വീട്ടിൽ സൂക്ഷിച്ച, ''സ്മാർട്ട് കോപ്പിയടിയിലൂടെ" PSC പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ വ്യക്തിയെ "ബ്രൈറ്റ് സ്റ്റുഡന്റ് " എന്ന് വിശേഷിപ്പിച്ച അങ്ങയുടെ ഏർപ്പാടു വരെ കേരളം സഹിച്ചു.

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ വർക്കിംഗ് വൈസ് ചാൻസലർ ആക്കുന്നതു പോലെയും, ബന്ധുക്കളെ സർക്കാർ സർവ്വീസിൽ തിരുകി കയറ്റും പോലെയും, സ്വന്തക്കാർക്ക് മാർക്ക് ദാനമെന്ന മഹാദാനം നടത്തുന്നതു പോലെയും എളുപ്പമുളള കാര്യമല്ല UPSC പരീക്ഷ പാസ്സാകുന്നത് മന്ത്രി മഹാ ..!!

കാല് മാറി കിട്ടിയതാണെങ്കിലും, മന്ത്രി സ്ഥാനം അലങ്കരിക്കുന്നത് ഉന്നത വിദ്യാഭാസ വകുപ്പിന്റെയാവുമ്പോൾ UPSC പരീക്ഷാ / ഇന്റർവ്യു മാനദണ്ഡങ്ങളെ സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല. പക്ഷേ, പ്രാഥമിക കാര്യങ്ങളെങ്കിലുമറിയണ്ടേ? ചെന്നിത്തല വിരോധം തലക്ക് പിടിച്ചപ്പോൾ, കഷ്ടപ്പെട്ട് UPSC പാസ്സായ ഒരാൾക്കെതിരെ ദുരാരോപണം ഉന്നയിക്കുമ്പോഴെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു! കൂട്ടത്തിൽ വിവരമുള്ള ആരോടെങ്കിലും!! താങ്കളുടെ വകുപ്പിന്റെ മുൻ മന്ത്രിയായ പ്രൊഫ .രവീന്ദ്രനാഥിനോട് എങ്കിലും ചോദിച്ചിരുന്നെങ്കിൽ അദ്ദേഹം പറഞ്ഞ് തരുമായിരുന്നു.

ആദ്യ ശ്രമത്തിൽ Indian Revenue Service ആണ് കിട്ടിയതെന്നതിനാൽ , രമിത്ത് ഇത്തവണ വീണ്ടും സിവിൽ സർവ്വീസ് പരീക്ഷയെഴുതി പ്രിലിംസ് പാസ്സായി നില്ക്കുകയാണ്. ജലീൽ സാറേ, രമിത്തും റിസൾട്ട് കാത്തിരിക്കുകയാണ്, അത് പക്ഷേ മറ്റ് ചിലരെ പോലെയുള്ള റിസൾട്ടല്ല, സിവിൽ സർവ്വീസ് രണ്ടാംഘട്ട പരീക്ഷാ റിസൾട്ടാണെന്ന് മാത്രം.

MORE IN KERALA
SHOW MORE
Loading...
Loading...