കേരളം സർവേ പോലും നടത്തിയിട്ടില്ല; ഗുരുതര വീഴ്ചയെന്ന് റെയില്‍വേ മന്ത്രി

goyal12
SHARE

റയില്‍വേ വികസനം പാളം തെറ്റുന്നതില്‍ കേരളത്തെ കുറ്റപ്പെടുത്തി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഭൂമിയേറ്റെടുക്കുന്നതില്‍ ഗുരുതര വീഴ്ച്ചയാണ് സംഭവിക്കുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ശബരിപാത യഥാര്‍ഥ്യമാകാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ അലംഭാവമാണ്. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും പിയൂഷ് ഗോയല്‍ ലോക്സഭയില്‍ വ്യക്തമാക്കി.

റെയില്‍വേ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെയാണ് കേരളത്തില്‍ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിനും നടപ്പാകാത്തതിനും സംസ്ഥാന സര്‍ക്കാരിനെ പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തിയത്. തിരുനാവായ – ഗുരുവായൂര്‍ പദ്ധതി 24 വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. സര്‍വേ പോലും നടത്തിയിട്ടില്ല. ഭൂമിയേറ്റെടുക്കുന്നതില്‍ ഗുരുതര അലംഭാവമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. അങ്കമാലി – ശബരി പാത നിര്‍മാണത്തിന് പകുതി തുക തരാമെന്ന് കേരളം ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കാശില്ലെന്നാണ് പറയുന്നത്. 

ശബരിപാതയുടെ 40 കിലോമീറ്റര്‍ മാത്രമേ സര്‍വേ പോലും പൂര്‍ത്തിയായിട്ടുള്ളൂ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണ്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കില്ല. സാങ്കേതിക വികസനത്തിനും പാത നിര്‍മാണത്തിനും നൂതന പദ്ധതികള്‍ക്കുമായി ചില നിക്ഷേപങ്ങള്‍ സ്വീകരിക്കുകമാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...