യു.ജി.സി ശമ്പള പരിഷ്കരണ ഉത്തരവില്‍ വന്‍ അപാകത

ugc-salary-t
SHARE

കോളജ് അധ്യാപകരുടെ ശമ്പളം പുതുക്കാനുള്ള യു.ജി.സി ഉത്തരവില്‍ വന്‍അപാകത. ഉത്തരവ് നടപ്പാക്കുന്നതോടെ ഒരു വിഭാഗം അധ്യാപകര്‍ക്ക് അധികമായി ലഭിക്കുന്നത് ഓരോ മാസവും പതിനായിരത്തോളം രൂപ. അക്കാദമിക് ഗ്രേഡ് പേ എഴായിരം രൂപയുള്ള അധ്യാപകരുടെ ശമ്പളം കണക്കാക്കുന്ന യു.ജി.സിയുടെ മെട്രിക്സിലാണ് പിഴവ് കടന്നുകൂടിയത്. ഇതുവഴി  ഒരു മാസം ഏഴുന്നൂറ് കോടി രൂപ അധികമായി കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തേണ്ടിവരും

ഏഴാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് യു.ജി.സി.  കഴിഞ്ഞ നവംബറില്‍ ഇറക്കിയ ഉത്തരവാണിത്.  അധ്യാപകരുടെ  അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമായിട്ടുള്ള അക്കാദമിക് ഗ്രേഡ്പേ അടിസ്ഥാനമാക്കിയാണ് ശമ്പള പരിഷ്കരണം. അടിസ്ഥാനശമ്പളത്തെ 2.67 സംഖ്യയുമായി ഗുണിച്ച് കിട്ടുന്നതോ  യു.ജി.സിയുടെ പട്ടികയിലെ അടുത്ത നമ്പറോ ആണ് പുതിയ  അടിസ്ഥാന ശമ്പളം. ഇനി ഉത്തരവിലെ തെറ്റ് നോക്കാം.

ഏഴായിരം രൂപ അക്കാദമിക്ക് ഗ്രേഡ് പേയുള്ള ഒരുവിഭാഗം അധ്യാപകരുടെ നിലവിലെ അടിസ്ഥാന ശമ്പളം 31170. ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരം കണക്കാക്കുമ്പോള്‍ 82957 കിട്ടുക. യു.ജി.സി െമട്രിക്സില്‍ അടുത്തുള്ള സംഖ്യ 84800ആയതിനാല്‍ പുതുക്കിയ അടിസ്ഥാന ശമ്പളവും ഇതാണ്. ഇനി ഇയാളേക്കാള്‍ മൂന്നുവര്‍ഷം സര്‍വീസുള്ള  എട്ടായിരം ഗ്രേഡ് പേയുള്ള അധ്യാപകന്റെ നിലവിലെ ശമ്പളം 31430 , പുതുക്കിയത് 83918.യു.ജി.സി പട്ടിക പ്രകാരം അടുത്ത സംഖ്യ 84100. അതായത് ജൂനിയര്‍ അധ്യാപകനേക്കാള്‍ അടിസ്ഥാനശമ്പളത്തില്‍  700 രൂപയുടെ  കുറവ്

ഏഴായിരം രൂപ ഗ്രേഡ് പേയുള്ളവര്‍ക്ക്  പതിനായിരം രൂപ അധികം കിട്ടും. രാജ്യത്ത് ഈ ഗ്രേഡ്പേയില്‍ ഏഴുലക്ഷം അധ്യാപകരുണ്ടെന്നാണ് യു.ജി.സിയുടെ കണക്ക്. ഇതനുസരിച്ച് രാജ്യത്തിന് ഓരോ മാസമുണ്ടാകുന്ന നഷ്ടം ഏഴുന്നൂറ് കോടി രൂപ.

MORE IN KERALA
SHOW MORE