പ്രതിസന്ധിക്കിടയിൽ സമ്മാനപെരുമഴ

malappuram-panchayath
SHARE

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണന്ന് ആവര്‍ത്തിക്കുന്നതിനിടെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം നല്‍കാന്‍ ചെലവഴിച്ചത് 63 ലക്ഷം രൂപ. പരിപാടിക്കായി ഒരു കോടി എഴുപതു ലക്ഷം രൂപയാണ്  തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് വക മാറ്റിയത്. 

കിണറില്ല, കുടിവെളളക്ഷാമം തുടങ്ങി പഞ്ചായത്തുകളുടെ അത്യാവശ്യങ്ങള്‍ക്ക് പോലും ഫണ്ടില്ലാതിരിക്കുബോഴാണ് പണം വാരിക്കോരി എറിഞ്ഞുളള ഈ സമ്മാനവിതരണം. രണ്ടായിരം രൂപ വില വിരുന്ന ട്രോളി ബാഗ് 3500 പേര്‍ക്ക് വിതരണം ചെയ്യാന്‍ മാറ്റി വച്ചത് 68 ലക്ഷം രൂപ. ഏറ്റവും ഉയര്‍ന്ന തുകയുടെ ക്വട്ടേഷന്‍ നല്‍കിയ കമ്പനിയില്‍ നിന്നാണ് ബാഗു വാങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത്. പകുതി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നെ പ്രസിഡന്റോ, സെക്രട്ടറിയോ പങ്കെടുത്തിട്ടുളളു. അങ്ങനെയെങ്കില്‍ 3500 ട്രോളി ബാഗ് വാങ്ങിയത് എന്തിനാണന്ന ചോദ്യം ഉയരും. 

പഞ്ചായത്ത് ദിനാഘോഷം നടത്താന്‍ മലപ്പുറം ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ നിന്ന് ഇരുപതിനായിരം രൂപ വീതമാണ് പിരിച്ചെടുത്തത്. മറ്റു ജില്ലകളിലെ ആയിരം പഞ്ചായത്തുകളില്‍  നിന്നായി ഒന്നര കോടി രൂപ പിരിച്ചെടുത്തു.  2016ല്‍ ഏഴായിരം രൂപയും  കഴിഞ്ഞ വര്‍ഷം പതിനായിരം രൂപയും പിരിച്ച സ്ഥാനത്താണ് ഈ വര്‍ഷം തദ്ദേശസ്ഥാപങ്ങളെ പിഴിഞ്ഞുളള പരിപാടി. തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടില്‍ കുറവു വരുത്തിയാണ് ഈ ആര്‍ഭാടത്തിനുളള തുക കൈമാറുന്നത്. പ്രതിമാസ ശമ്പളം കൊടുക്കാന്‍ പോലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് മറുവശത്തെ  ആഘോഷം.

MORE IN KERALA
SHOW MORE