പഴയ ആദരവും സ്വീകാര്യതയും രാജ്യത്തിന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan
SHARE

ജാതീയതയും ദലിത് വേട്ടയാടലും മൂലം ലോകത്തിനുമുന്നിൽ പഴയ ആദരവും സ്വീകാര്യതയും രാജ്യത്തിന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട മാടമൺ ശ്രീനാരായണ കൺവൻഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

പ്രതിച്ഛായ നഷ്ടപ്പെടുമ്പോൾ ഗുരുവിന്റെ ആശയങ്ങളിലുറച്ച സാംസ്കാരിക പ്രതിരോധം രാജ്യം മുഴുവൻ കെട്ടിപ്പടുക്കേണ്ടതാണെന്ന് പിണറായി പറഞ്ഞു. 

ചടങ്ങില്‍ എസ്എൻഡിപി യോഗം ജനറൽ  സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായിരുന്നു. എസ്.എന്‍.ഡി.പിക്ക് രാഷ്ട്രീയ അഭിപ്രായമുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ ഒന്നായി നിന്നു വാങ്ങാനുള്ള ഇച്ഛാശക്തി യൂണിയന് ഇല്ലാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

MORE IN KERALA
SHOW MORE