ശീലാവതിയുടെ കുടുംബത്തിന് സഹായഹസ്തവുമായി നടൻ കുഞ്ചാക്കോ ബോബൻ

kozhikode-endo
SHARE

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ മുഖമായിരുന്ന കാസര്‍കോട് എന്‍മകജെ വാണിനഗറിലെ ശീലാവതിയുടെ കുടുംബത്തിന്  നടന്‍ കുഞ്ചാക്കോ ബോബന്‍ മാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കും. ശീലാവതി മരിച്ചതോടെ അമ്മ ദേവകി ഒറ്റപ്പെട്ടുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടന്റെ സഹായ വാഗ്ദാനം.

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ കൊടിയ ദുരന്തം വിതച്ചുവെന്ന് ഡോക്ടര്‍ മോഹന്‍ കുമാര്‍ വിളിച്ചുപറഞ്ഞത് ശീലാവതിയെ ചൂണ്ടികാണിച്ചായിരുന്നു.ആറാമത്തെ  വയസില്‍ സ്കൂളിലേക്കുള്ള യാത്രക്കിെട വിഷമഴയേറ്റതോടെ  ശരീരത്തിന്റെ വളര്‍ച്ച നിലച്ച ശീലാവതി അങ്ങിനെയാണ് ദുരന്തത്തിന്റെ മുഖമാകുന്നത്. അമ്മ ലക്ഷമിയമ്മയുടെ കരവലയത്തിനുള്ളില്‍  ആരോടും പരിഭവും പരാതിയുമില്ലാതെ നാലു പതിറ്റാണ്ട് ജീവിച്ച ശീലാവതി കഴിഞ്ഞ ദിവസമാണ് മരണപെട്ടത്. ഒറ്റയ്ക്കായ ദേവകിയ്ക്ക് കിട്ടികൊണ്ടിരുന്ന പെന്‍ഷനുകളും ഇല്ലാതായതോടെ ജീവിതം വലിയ ചോദ്യചിഹ്നമായി . തുടര്‍ന്നാണ് വലിയ ചിറകുകളുള്ള പക്ഷികളെന്ന സിനിമയിലൂടെ ശീലാവതിയെ അറിയുന്ന കുഞ്ചാക്കോ ബോബന്‍ ലക്ഷ്മിയമ്മയ്ക്ക് താങ്ങും തണലുമായി എത്തുന്നത്

ശീലാവതിയുടെ വീട്ടില്‍ ഒത്തുകൂടിയ എന്‍ഡോസള്‍ഫാന്‍ സമര സമിതി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആ അമ്മ വിങ്ങിപൊട്ടി, ഇത് കണ്ട് കൂടി നിന്ന അമ്മമാരും കരഞ്ഞു. പിന്നെ കുഴിമാടത്തില്‍ ഓര്‍മ്മയുടെ ഞാവല്‍ തൈ നട്ടു. കാസര്‍കോടന്‍ കുന്നുകളില്‍ നിന്നും കശുമാവിന്‍ തൈകള്‍ വെട്ടിമാറ്റി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ തന്നെ നീക്കുന്ന കാലത്ത്  ഓര്‍മ്മകളാണ് പോരാട്ടമെന്ന പ്രതിജ്ഞയെടുത്ത്  അവ ര്‍ഓരോരുത്തരും  മടങ്ങി. 

MORE IN KERALA
SHOW MORE