ചികില്‍സാ പദ്ധതികള്‍ക്ക് കരുത്തേകാന്‍ 19 ആംബുലന്‍സുകൾ അനുവദിച്ചു

ambulance-service
SHARE

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സാന്ത്വന ചികില്‍സാ പദ്ധതികള്‍ക്ക് കരുത്തേകാന്‍ ഇനി പത്തൊമ്പത് ആംബുലന്‍സുകളും. എ. സമ്പത്ത് എം പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പ്രാഥമിക സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആംബുലന്‍സുകള്‍ വാങ്ങി നല്‍കിയത്. പാലിയേറ്റീവ് ചികില്‍സാ രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്വാന്ത്വന പരിചരണം ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍ ഇനി അരികിലെത്തും. ആംബുലന്‍സുകളില്ലാതിരുന്ന പത്തൊമ്പത് പ്രാഥമിക സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു കൂടി  എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വാഹനം അനുവദിച്ചതോടെയാണിത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്തി നിര്‍വ്വഹിച്ചു.

ഇതുവരെ 35 ആംബുലന്‍സുകളാണ് അനുവദിച്ചിരിക്കുന്നത് ഇനിയും ആംബുലന്‍സുകളില്ലാത്ത പത്ത് സ്ഥാപനങ്ങള്‍ക്കു കൂടി അടുത്ത വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നൽകും. 

MORE IN KERALA
SHOW MORE