സമരം ചെയ്തവരെ തല്ലിച്ചതച്ച പോലീസിനെതിരെ വ്യാപക പ്രതിഷേധം

kochi-police
SHARE

കൊച്ചി ചെറായിയില്‍ മദ്യശാലയ്ക്കതിരെ സമരം ചെയ്തവരെ തല്ലിച്ചതച്ച പൊലീസിനെതിരെ പ്രതിഷേധം വ്യാപകം.  വികലാംഗനായ അച്ഛനെ തല്ലിച്ചതച്ചതിന്  പൊലീസിന് മറുപടിയായി സ്റ്റുഡന്റ് പൊലീസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് രാമവര്‍മ സ്കൂള്‍ വിദ്യാര്‍ഥി ശബരിനാഥ് .   ബഹുജനസമരത്തിന് നേതൃത്വം നല്‍കിയ ശിവദാസിനെതിരായ അതിക്രമം തടയാനുള്ള  ശ്രമം വിഫലമായതോടെയാണ് ശബരീനാഥിന്റെ ഈ പ്രതികരണം .

കണ്‍മുന്നിലിട്ട് പട്ടിയെ തല്ലുന്നതുപോലാണ് പൊലീസ് ശിവദാസനെ തല്ലിയത് . ഒരു മകനും കണ്ടു നില്‍ക്കാവുന്നതല്ല ഈ കാഴ്ഇതുകണ്ട് എത്രനേരെ  നോക്കിനില്‍ക്കാനാകും .തടയാന്‍ ശ്രമിച്ചു . നടന്നില്ല. ആരോടോ വൈരാഗ്യം തീര്‍ക്കുന്ന രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം .നിയമം പാലിക്കാനും നല്ലനടപ്പ് ശീലിക്കാനും അതിന് കുട്ടികളെ സജ്ജരാകാക്കാനുമാണ് സ്റ്റുഡന്റ് പൊലീസ്. അതില്‍ അംഗമായ തനിക്ക് എത്രനേരം ഈ നിയമലംഘനം നോക്കി നില്‍ക്കാനാകുമന്നാണ് ശബരീനാഥിന്റെ ചോദ്യം . അച്ചടക്കമില്ലാതെ അക്രമിസംഘമായ പൊലീസിന്റെ ജൂനിയര്‍ ടീമില്‍ അംഗമായിരിക്കാന്‍ താനില്ലെന്നും ശബരീനാഥ് പ്രഖ്യാപിച്ചു.  സമരത്തിനിടയ്ക്ക് നില്‍ക്കാതെ കടന്നു പോകാനായിരുന്നു ഇതോടുള്ള പൊലീസിന്റെ പ്രതികരണം 

MORE IN KERALA
SHOW MORE