ബ്ലേഡ് മാഫിയയ്ക്കെതിരെ നടപടിയെടുത്തു; പൊലീസിന് ഗുണ്ടാഭീഷണി

police
SHARE


കൊല്ലത്ത് ബ്ലേഡ് മാഫിയയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ നടപടിയെടുത്ത പൊലീസുകാര്‍ക്ക് ഗുണ്ടാഭീഷണി. എസ്.ഐ അടക്കം മൂന്നുപേരെ വാഹനാപകടത്തില്‍ കൊല്ലാന്‍ നീക്കമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും ഡിജിപിയുടെ ജാഗ്രതാ നിര്‍ദേശത്തിന്റെയും പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

സാധരണക്കാര്‍ക്ക് നേരേ ബ്ലേഡ് മാഫിയയുടെയും ഗുണ്ടാ സംഘത്തിന്റെ അതിക്രമം ഉണ്ടായപ്പോള്‍ അത് അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്തുമെന്ന് രഹസ്യാന്വേണ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലം ഈസ്റ്റ് എസ് ഐയയാരുന്ന ജി.ഗോപകുമാര്‍, എ.എസ്.ഐ ജോസ് പ്രകാശ്,സി.പി.ഒ.അനന്‍ ബാബു എന്നിവരെ വാഹനമിടിച്ച് കൊലപ്പെടുത്തിയേക്കുമെന്ന് ഇന്‍റലിജന്‍സ് മേധാവിയാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഏതൊക്കെ ഗുണ്ടകളേയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും ഇന്‍റലി‍ജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുര്‍ന്ന് ഡി.ജി.പി റേഞ്ച് ഐ.ജിക്ക് നല്‍കിയ അത്യപൂര്‍വ സര്‍ക്കുലറും പുറത്തുവന്നു. പൊലീസുകാര്‍ക്കെതിരെയുള്ള ഭീഷണി നേരിടാനാണ് നിര്‍ദേശം. ജീവന് ഭീഷണി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസുകാര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഗുണ്ടകളേ അമര്‍ച്ച ചെയ്യുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഡോ.എ.ശ്രീനീവാസ് മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE