സർക്കാർ കനിഞ്ഞു; പെന്‍·ഷൻ ദുരിതത്തിന് താൽക്കാലിക ആശ്വാസം

Thumb Image
SHARE

കെ.എസ്.ആര്‍.ടി.സി പെന്‍·ഷന് സര്‍ക്കാര്‍ പണം അനുവദിക്കും. എം.ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി തുടങ്ങി. ഒരു മാസത്തെ പെന്‍‌ഷനായി 60 കോടി രൂപ ആവശ്യപ്പെട്ടതായി എം.ഡി എ.ഹേമചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരോടുള്ള സർക്കാരിന്‍റെ അവഗണന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തമായിരുന്നു. പെൻഷൻ കിട്ടാതെ നരകിച്ച് എറണാകുളം കൂത്താട്ടുകുളത്തെ വിരമിച്ച കെഎസ്ആർടിസി ജീവനക്കാരന്‍റെ ഭാര്യ തങ്കമ്മ ജീവനൊടുക്കിയത് കഴിഞ്ഞാഴ്ചയാണ്. അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതോടെ രോഗിയായ മകനെ ചികിൽസിക്കാനും വഴിയില്ലാതെ കുടുംബം വലഞ്ഞതോടെയായിരുന്നു ആത്മഹത്യ.  

31 വര്‍ഷം ഡ്രൈവറായി കെഎസ്ആര്‍ടിസിയെ സേവിച്ച മാധവന്‍റെ ഭാര്യയാണ് ജീവനൊടുക്കിയ തങ്കമ്മ. 1999 ഒക്ടോബറില്‍ മൂന്നാര്‍ ഡിപ്പോയില്‍ നിന്നാണ് മാധവന്‍ വിരമിച്ചത്. എട്ട് വര്‍ഷം മുമ്പ് മാധവന്‍ മരിച്ച്ചു. ഇതോടെ മാനസിക വൈകല്യമുള്ള മൂത്തമകന്‍ ഷാജിയോടൊപ്പമാണ് തങ്കമ്മയുടെ താമസം. മാസാമാസം കെഎസ്ആര്‍ടിസിയില്‍ നിന്ന് പെന്‍ഷന്‍ ഇനത്തില്‍ കിട്ടുന്ന പതിനായിരം രൂപയാണ് കുടുംബത്തിന്‍റെ ഏക വരുമാനം. വീട്ടുചെലവിനു പുറമെ മകന്‍റെ ചികിത്സയ്ക്കുള്ള പണവും ഇതില്‍ നിന്ന് കണ്ടെത്തണം. അഞ്ച് മാസം മുമ്പ് പെന്‍ഷന്‍ മുടങ്ങി. നേരത്തെ സ്വരൂപിച്ച് വെച്ച പണംകൊണ്ട് വീട്ടിലെ അടുപ്പ് പുകഞ്ഞു. എന്നാല്‍ മകന്‍റെ ചികിത്സ മുടങ്ങിയത് തങ്കമയെ മാനസികമായി തളര്‍ത്തി. മരിക്കുന്നതിന് തൊട്ടുമുമ്പും അയല്‍വാസിയോടെ തങ്കമ തന്‍റെ ദുരവസ്ഥ പങ്കുവെച്ചു.  പെന്‍ഷന്‍ നിര്‍ത്തലാക്കുമെന്ന ആശങ്കയും തങ്കമയെ അലട്ടിയിരുന്നു.  

MORE IN BREAKING NEWS
SHOW MORE