ഓഖി ദുരിത ബാധിതരെ കാണാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

Thumb Image
SHARE

ഓഖി ദുരിതബാധിതരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിരുവനന്തപുരത്തിന് പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദേഹം ചൊവ്വാഴ്ച സന്ദര്‍ശിക്കും. അതേസമയം തമിഴ് നടന്‍ ശരത്കുമാര്‍ പൂന്തറയിലെത്തി മല്‍സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു. 

പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭയടക്കം വിവിധ സംഘടനകള്‍ ആദ്യം മുതലെ ആവശ്യപ്പെട്ടിരുന്നു. ഇതിനൊടുവിലാണ് തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്താനും ചൊവ്വാഴ്ച തിരുവനന്തപുരത്തെ ദുരിതബാധിതമേഘലകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചത്. ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷം തലസ്ഥാനത്തെത്തുന്ന അദേഹം ഉച്ചയ്ക്ക് ശേഷം കന്യാകുമാരിയ്ക്കും പോയേക്കും. സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ തയാറായിട്ടില്ല. അതേസമയം ഇന്ന് രാവിലെ പൂന്തുറയിലെത്തി തമിഴ്നടന്‍ ശരത്കുമാര്‍ മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ ചോദിച്ചറിഞ്ഞു. 

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സഹായങ്ങള്‍ േകന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് തമിഴ്നാട്ടില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടുള്ള അദേഹം ആവശ്യപ്പെട്ടു. അതേസമയം ദുരന്തത്തിന്റെ 17 ാം ദിവസം മലബാര്‍ മേഖലയിലെ ഉള്‍ക്കടലില്‍ തിരച്ചില്‍ തുടരുകയാണ്.ഇതുവരെ 69 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

MORE IN KERALA
SHOW MORE