സാങ്കേതിക സർവകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നു

Thumb Image
SHARE

സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നു. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ അഞ്ചാം സെമസ്റ്ററിലെ അപ്ലൈഡ് ഇലക്ട്രോമാഗ്നെറ്റിക് തിയറി ചോദ്യപേപ്പറാണ് ചോർന്നത്. ഇന്നലെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ മൂന്ന് ദിവസം മുൻപ് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചെന്ന് വിദ്യാർഥികൾ പറയുന്നു. നാളെ നടക്കാനുള്ള മൈക്രോ പ്രോസസിന്റെ ചോദ്യപേപ്പറും വാട്സ്ആപ് ഗ്രൂപ്പുകളിൽ എത്തിയിട്ടുണ്ട്. 

അപ്ലൈഡ് ഇലക്ട്രോമാഗ്നെറ്റിക് തിയറി പരീക്ഷയുടെ ചോദ്യ പേപ്പർ മൂന്ന് ദിവസം മുൻപാണ് ചോർന്നത്. ബി.ടെക്ക് വിദ്യാർഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയായിരുന്നു. മോഡൽ ചോദ്യപേപ്പർ എന്ന പേരി‍ൽ വന്ന ചോദ്യപേപ്പർ തന്നെ പരീക്ഷയ്ക്ക് ലഭിച്ചപ്പോഴാണ് ചോദ്യപേപ്പർ ചോർച്ച മനസിലായത്. കമ്പ്യൂട്ടറിന്റെയൊ ലാപ്ടോപ്പിന്റെയൊ സ്ക്രീനിൽ നിന്നും ഫോട്ടോ എടുത്തായിരുന്നു പ്രചാരണം. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.‍ഡി കോളേജിലെ അധ്യാപകനാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പ്രശ്നം പരിഹരിച്ച ശേഷം പരീക്ഷ തുടർന്നാൽ മതിയെന്ന് വിദ്യാർഥികൾ പറഞ്ഞു. 

ചോദ്യപേപ്പർ ഗ്രൂപ്പുകളിൽ എത്തിയപ്പോൾ തന്നെ സാങ്കേതിക സർവകലാശാലയ്ക്ക് പരാതി നൽകിയിരുന്നു.എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ചോദ്യപേപ്പറുകൾ അച്ചടിച്ച് സീൽ ചെയ്താണ് കോളേജുകൾക്ക് ലഭിക്കുന്നത്. പക്ഷെ ചോർന്നിരിക്കുന്നത് കമ്പ്യൂട്ടർ സോഫ്റ്റ് കോപ്പിയാണ്.ഇത് സാങ്കേതിക സർവകലാശായിൽ നിന്നാകാം എന്നാണ് നിഗമനം.നാളെ നടക്കാനുള്ള ഇലക്ടോണിക്സ് മൈക്രോ പ്രൊസസർ ചോദ്യപേപ്പറും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ എത്തിയിട്ടുണ്ട്. നാളെ വിദ്യാർഥികൾ പരീക്ഷയ്ക്ക് ചോദ്യപേപ്പർ ലഭിച്ചാലേ ഇതും ചോർന്നോ എന്ന് വ്യക്തമാകൂ എന്ന് വിദ്യാർഥികൾ പറഞ്ഞു.സാങ്കേതിക സർവകലാശാലയുടെ പിടിപ്പുകേട് കൂടുതൽ പ്രകടമാക്കുന്നതാണ് ചോദ്യപേപ്പർ ചോർച്ച.

MORE IN KERALA
SHOW MORE