കൊല്ലത്ത് നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നത് 39 ബോട്ടുകൾ

Thumb Image
SHARE

കനത്ത മഴയിലും കാറ്റിലും തകരാറിലായി 39 ബോട്ടുകൾ കൊല്ലത്ത് നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നു. വൈകിട്ട് നീണ്ടകര തീരത്ത‌് രക്ഷപെട്ട‌് എത്തിയ വള്ളത്തിലെ മൽസ്യ തൊഴിലാളികളാണ് വള്ളങ്ങൾ കുടുങ്ങി കിടക്കുന്നത് കൺട്രോൾ റൂമിനെ അറിച്ചത്. കടലിൽ നിന്ന് രക്ഷപെടാൻ ആരുടെയും സഹായം ലഭിക്കുന്നില്ലെന്ന് മൽസ്യതൊഴിലാളികൾ മനോരമ ന്യൂസിനോട് പറഞ്ഞു. വാടിയിൽ നിന്ന് കാണാതായ വള്ളങ്ങളെക്കുറിച്ച് 28 മണിക്കൂർ പിന്നിട്ടിട്ടും ഒരു സൂചനയും ലഭിച്ചിട്ടില്ല 

കനത്ത മഴയും കാറ്റും നാശം വിതച്ച കൊല്ലം ജില്ലയിലെ തീരദേശ മേഖയുടെ ആശങ്ക ഓരോ മണിക്കൂറും കൂടി വരികയാണ്. കടലിൽ അകപ്പെട്ടവരേ തേടി കുടുംബങ്ങൾ തീരത്ത‌് തന്നെ കഴിയുകയാണ്. എന്നാൽ കടലിൽ കുടുങ്ങിക്കിടക്കുന്ന മൽസ്യ തൊഴിലാളികളേപ്പറ്റി സർക്കാർ സംവിധാനങ്ങൾക്ക‌് ഒരു വ്യക്തതയുമില്ലെന്ന് ഉറപ്പിക്കുന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ. രണ്ടു ദിവസമായി മോശം കാലാവസ്ഥയോട് മല്ലടിച്ച് നീണ്ടകര തീരത്ത് എത്തിയ മൽസ്യ തൊഴിലാളികളാണ് 39 വള്ളങ്ങൾ കുടിക്കിടക്കുന്നുവെന്ന് അറിയിച്ചത്. ഇന്ധനം തീർന്നും, എഞ്ചിൻ തകരാറായും, വലകൾ കുടുങ്ങിയുമാണ് വള്ളങ്ങൾ കടലിൽ പെട്ടത്. 90 തൊഴിലാളികളാണ് ഈ വള്ളങ്ങളിലുള്ളത്. നേവിയുടെ കപ്പലോ ഹെലികോപ്ടറോ വിചാരിച്ചാൽ മാത്രമേ രക്ഷപ്രവർത്തനം സാധ്യമാകൂ 

കൊല്ലം വാടി തീരത്ത്‌ നിന്ന് കാണാതായ രണ്ടു വള്ളങ്ങളിലെ മൽസ്യതൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷപ്രവർത്തനത്തിലും ഗുരുതര വീഴ്ചയാണ് ഉണ്ടായത്. കാണാതായ മൽസ്യതൊഴിലാളികലസളെ കണ്ടെത്താൻ ഇന്ന് ഉച്ചക്ക് മാത്രമാണ് മറൈൻ എൻഫോഴ്മെൻിൻെ ബോട്ട് പുറപ്പെട്ടത്. ഇനിയും ഈ രണ്ടു വള്ളങ്ങളിലുള്ള എട്ടു പേരേ പറ്റി ഒരു സൂചനയുമില്ല. രക്ഷപ്രവർത്തനത്തിന്റെ ഏകോപനത്തിലുണ്ടായ വീഴ്ച ഗുരുതരമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ആരോപിച്ചു 

സർക്കാർ പരാജയപ്പെട്ടാൽ കാണാതായവരേ തേടി കടലിലേക്ക‌് പോകുമെന്ന് മൽസ്യതൊഴിലാളികൾ ആവർത്തിച്ചിട്ടുണ്ട്. നേവിയുടെ കപ്പലും ഹെലികോപ്റ്ററുകളും നടത്തുന്ന തിരച്ചിലിൽ മാത്രമാണ് ഇപ്പോൾ പ്രതീക്ഷ 

MORE IN KERALA
SHOW MORE