കണ്ണന്താനത്തിന് വനിതാ ഡോക്ടറുടെ ശകാരം; വീഡിയോ

Thumb Image
SHARE

വിഐപി സംസ്കാരത്തെച്ചാല്ലി മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വനിതാ ഡോക്ടറുടെ ശകാരം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികില്‍സിക്കാന്‍ തിരിച്ച ഡോക്ടറുടെ വിമാനം കേന്ദ്രമന്ത്രിയുടെ യാത്രയ്ക്കുവേണ്ടി വൈകിപ്പിച്ചതാണ് ഡോക്ടറെ ക്ഷുഭിതയാക്കിയത്. 

ഡോക്ടറെ സമാധാനിപ്പിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം ശ്രമിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ ദേഷ്യം അടങ്ങിയില്ല. വിമാനം ഇനിയും വൈകില്ലെന്ന് എഴുതിനല്‍കാനും ഡോക്ടര്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. തനിക്കതിനുള്ള അധികാരമില്ലെന്ന് മന്ത്രി മറുപടി നല്‍കി. 

MORE IN KERALA
SHOW MORE