മന്ത്രിസ്ഥാനം തിരിച്ചു പിടിക്കാൻ എൻസിപിയുടെ ഊർജിത നീക്കം

Thumb Image
SHARE

കൈവിട്ടുപോയ മന്ത്രിസ്ഥാനം തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ എൻ സി പി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ഊർജിതമാക്കി. കുറ്റവിമുക്തനായാൽ എ കെ ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ തടസമില്ലെന്നു എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ വ്യക്തമാക്കി. എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ടി പി പീതാംബരന്റെ പ്രതികരണം. റിപ്പോർട്ടിനെക്കുറിച്ച് അശുഭ ചിന്തകളില്ലെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചു

പി എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായുള്ള സംസ്ഥാന നേതൃത്വതിന്റെ കൂടിക്കാഴ്ച. റിപോർട്ടിൽ ശശീന്ദ്രനു ക്ലീൻ ചിറ്റ് ലഭിക്കുമെന്നാണ് നേതൃത്വതിന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ മന്ത്രിസ്ഥാനം തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് പാർട്ടി തീരുമാനം. ശശീന്ദ്രനെതിരെ കോടതിയുടെ പരിഗണനയിലുള്ള മറ്റു കേസുകളിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. 

ഫോൺ കെണി വിവാദം ധാർമികമായല്ല മറിച്ചു ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് പാർട്ടി നോക്കികാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ യുമായുള്ള പ്രശ്നങ്ങൾ സംസ്ഥാനത്തു തന്നെ പരിഹരിച്ചു മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പീതാംബരൻ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ മന്ത്രിസ്ഥാനത്തെക്കുറിച്ചു പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. 

ശശീന്ദ്രനെ മന്ത്രിയാക്കിയൽ ജനം പ്രതികരിക്കുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശീന്ദ്രൻ ചെയ്ത കുറ്റങ്ങളെല്ലാം ജനം കേട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു 

MORE IN KERALA
SHOW MORE