പൊലീസിനെതിരെ സിപിഎം നേതൃത്വം രംഗത്ത്

Thumb Image
SHARE

പൊലീസിനെതിരെ സിപിഎം നേതൃത്വം രംഗത്ത്. തലസ്ഥാനത്തുണ്ടായ ബി.ജെ.പി- സി.പി.എം സംഘര്‍ഷത്തിൽ പൊലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ആക്ഷേപത്തിൽ മറുപടി പറയാനില്ലെന്നായിരുന്നു ഡി.ജി.പിയുടെ പ്രതികരണം. അതേസമയം നിരപരാധികളെ അറസ്റ്റ് ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. 

കഴിഞ്ഞദിവസം രാത്രി, പൊലീസ് കാവൽ നിൽക്കെ ബി.ജെ.പിക്കാർ സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഒാഫീസിന് നേരെ കല്ലെറിഞ്ഞതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കുറ്റപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഒാഫീസ് സന്ദർശിച്ചശേഷം കോടിയേരി ബാലകൃഷ്ണന്റ പ്രതികരണം. എന്നാൽ സി.പി.എം നേതൃത്വത്തിന്റ ആരോപണങ്ങൾക്ക് ഡി.ജി.പി ലോക്നാഥ് ബഹ്റ മറുപടി പറഞ്ഞില്ല. 

ഇതിനിടെ കോര്‍പറേ·ഷനിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന ബി.ജെ.പി കൗണ്‍സിലർമാരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്ദർശിച്ചു. ആരോപണപ്രത്യാരോപണങ്ങൾ ഉയരുമ്പോൾ പരമാവധി സേനയെ വിന്യസിച്ച് ക്രമസമാധനം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

MORE IN KERALA
SHOW MORE