ഈ മണ്ഡലകാലത്തിൽ പരിസ്ഥിതി സൗഹൃദ തീര്‍ത്ഥാടനം ലക്ഷ്യം

Thumb Image
SHARE

ശബരിമലയുടെ പരിപാവനത നിലനിര്‍ത്തുവാന്‍ പരിസ്ഥിതി സൗഹൃദ തീര്‍ത്ഥാടനം എന്ന ലക്ഷ്യമാണ് ഈ മണ്ഡലക്കാലത്തിന്. കുപ്പിവെള്ളം ഉള്‍പ്പടെ നിരോധിച്ച് പ്ലാസ്റ്റിക് വിമുക്ത ശബരിമല യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോഴും, ഇരുമുടിയേറി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭീഷണിയാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍കരണ പരിപാടികളിലാണ് ദേവസ്വം ബോര്‍ഡ്. 

കഴിഞ്ഞ മണ്ഡലക്കാലത്ത് ആരംഭിച്ച കുപ്പിവെള്ള നിരോധനം ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ ഇക്കുറിയും ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. കടകളില്‍ പ്ലാസ്റ്റിക് കവറുകള്‍ വില്‍ക്കുന്നത് തടയാനും കഴിഞ്ഞിട്ടുണ്ട്. ഇത്രയൊക്കെ ചെയ്യുമ്പോഴും ഇരുമുടിയിലേറി സന്നിധാനത്തേക്ക് പ്ലാസ്റ്റിക് എത്തുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതിനെ തടയുന്നതിനായി അയ്യപ്പന്മാര്‍ക്കിടയില്‍ ബോധവത്കരണമാണ് ആവശ്യം.

ഭഗവാന് സമര്‍പ്പിക്കാന്‍ കൊണ്ടു വരുന്ന നിവേദ്യ വസ്തുക്കൾ തുണി സഞ്ചിയിൽ കൊണ്ടു വരുന്നതാണ് കൂടുതല്‍ അഭികാമ്യം. ഇതിനായി ഇടത്താവളങ്ങളലും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. ബോധവത്കരണ മാര്‍ഗ്ഗങ്ങളിലൂടെ അടുത്ത മണ്ഡലക്കാലത്തോടെ പൂങ്കാവനത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കാനാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും ഭക്തജന സംഘടനകളുടേയും പ്രതീക്ഷ.

MORE IN KERALA
SHOW MORE