നിയമവിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് തിരിച്ചടി

Thumb Image
SHARE

നിയമവിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് തിരിച്ചടി. നാട്ടിലേക്ക് പ്രവേശനം അനുവദിക്കണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ അന്വേഷണഉദ്യോഗസ്ഥനെതിരെ അടക്കം ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കോടതി നീക്കി. അതേസമയം, ജിഷ്ണു കേസില്‍ സംസ്ഥാനസര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് ചോദിച്ച കോടതി, കാരണങ്ങള്‍ നാളെ ബോധിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. 

കാട്ടിലേക്കല്ല, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലേക്കാണ് അയച്ചതെന്ന നിരീക്ഷണത്തോടെയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന കൃഷ്ണദാസിന്‍റെ ആവശ്യം തളളിയത്. അസുഖബാധിതയായ അമ്മയെ കാണാനെന്ന പേരില്‍ സ്വന്തം സ്ഥാപനത്തിലെ ‍ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി സമര്‍പ്പിച്ചതിനെയും കോടതി വിമര്‍ശിച്ചു. വിചാരണ അവസാനിക്കും വരെ കൃഷ്ണദാസ് കോയന്പത്തൂരില്‍ കഴിയണമെന്നും ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, ജിഷ്ണുക്കേസ് അന്വേഷണൡം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ നാളെ ബോധിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണഉദ്യോഗ്സഥന്‍റെ റിപ്പോര്‍ട്ടോ, ബന്ധുക്കളുടെ അപേക്ഷയോ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നോയെന്നും ആരാഞ്ഞു. സംസ്ഥാനം അന്വേഷണം ആവശ്യപ്പെടുന്പോള്‍ സിബിഐക്ക് എങ്ങനെ അവഗണിക്കാനാകും. ഒരു കാരണവുമില്ലാതെ സംസ്ഥാനം അന്വേഷണൡം ആവശ്യപ്പെടുമോയന്നും കോടതി സിബിഐയോട് ചോദിച്ചു. കേരള പൊലീസിലുളള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ കോടതിയെ അറിയിച്ചു. കേസില്‍ നാളെയും വാദം തുടരും. 

MORE IN KERALA
SHOW MORE